ഫാഷൻ ഫ്രൂട്ട് ഗ്രാമമൊരുക്കാൻ തില്ലങ്കേരി പഞ്ചായത്ത്

തില്ലങ്കേരി: ക്ഷീരവിപ്ലവത്തിന് നാന്ദി കുറിക്കാൻ നടപ്പിലാക്കുന്ന ” ക്ഷീരഗ്രാമം” പദ്ധതി ക്ക് പിന്നാലെ ഫാഷൻ ഫ്രൂട്ട് ഗ്രാമമാകാൻ

ഒരുങ്ങുകയാണ് തില്ലങ്കേരി. കുടുംബശ്രീ കണ്ണൂർ ജില്ലാ മിഷൻ മുഖേന നടപ്പിലാക്കുന്ന “ഫാഷൻ ഫ്രൂട്ട് ഗ്രാമം” പദ്ധതിയിൽ തില്ലങ്കേരി പഞ്ചായത്തിനെ തെരഞ്ഞെടുത്തിരിക്കുകയാണ്. നാളിതുവരെ ഒരു കാർഷിക വിളയായി പരിഗണിക്കാതിരിക്കുകയും കേവലം കൗതുകത്തി ന് വേണ്ടി മാത്രം വളർത്തു കയും പോഷകമൂല്യം തിരിച്ചറിയാതെ പാഴാക്കി കളയുകയും ചെയ്യുന്ന ഫാഷൻ ഫ്രൂട്ട് വാണിജ്യാടി സ്ഥാനത്തിൽ കൃഷി ചെയ്യാൻ അവസരമൊരുക്കുകയാണ് തില്ലങ്കേരി ഗ്രാമപഞ്ചായത്ത്.ഏറെ പോഷകമൂല്യ മുള്ളതും നിരവധി രോഗങ്ങൾക്ക് ഔഷധമായും മറ്റ് മൂല്യ വർദ്ധിത ഉല്പന്നങ്ങൾ നിർ മ്മിക്കുന്നതിനും ഇത് ഉപ യോഗിക്കുന്നു.ഫാഷൻ ഫ്രൂട്ട് കൃഷി ചെയ്യാൻ താല്പര്യമുള്ള കുടുംബശ്രീ അംഗങ്ങളായ കർഷകർ , കുടുംബശ്രീ കുടുംബാംഗ ങ്ങൾ, വനിതാ ഗ്രുപ്പുകൾ , JLG ഗ്രൂപ്പുകൾ, മറ്റു താല്പ ര്യ മുള്ളവർ എന്നിവർ ജൂൺ 6 ന് ബുധനാഴ്ച ഉച്ച ക്ക് 2 മണിക്ക് തില്ലങ്കേരി പഞ്ചായത്ത് ഓഫീസിൽ നടക്കുന്ന പരിശീലന പരി പരിപാടിയിൽ എത്തിച്ചേര ണമെന്ന് അഭ്യർത്ഥിക്കു ന്നു.കൂടുതൽ ഏരിയയിൽ കൃഷി ചെയ്ത് മാതൃകാ തോട്ട മൊരുക്കുവാൻ തയ്യാറാകു ന്നവർക്ക് പ്രത്യേക പരിഗണന നൽകുന്നതാണ്.

%d bloggers like this: