മാണിയൂർ തണ്ടപ്പുറം കെ കുഞ്ഞിക്കണ്ണൻ മാസ്റ്റർ (84) അന്തരിച്ചു

കെ.കെ മാണിയൂർ എന്ന കെ കുഞ്ഞിക്കണ്ണൻ മാസ്റ്റർ (84) അന്തരിച്ചു.കെ.കെ മാണിയൂർ എന്ന കുഞ്ഞിക്കണ്ണൻ മാസ്റ്റർ ചിത്രക്കാരനും

ഫോട്ടോഗ്രാഫറുമാണ്. ആദ്യക്കാലഘട്ടം മുതലുള്ള ക്യാമറകളുടെ ശേഖരവുമായി അടുത്ത കാലഘട്ടം വരെ സജീവ സാനിധ്യമായിരുന്നു അദ്ദേഹം. കൂടാളി സ്വരൂപസ്റ്റുഡിയോയിൽ തുടങ്ങിയ
ഫോട്ടോഗ്രാഫി ജീവിതത്തിൽ അടുത്ത കാലം വരെ സജീവമായിരുന്നു.
കേരളത്തിലെ പ്രമുഖ നാടക സംഘങ്ങളിൽ വർഷങ്ങളോളം മേക്ക് അപ്പ്‌ മേനായി പ്രവർത്തിച്ചു നടൻ തിക്കുറിശ്ശി, മണവാളൻ ജോസഫ്, ജഗതി ശ്രീകുമാർ തുടങ്ങി പ്രമുഖ താരങ്ങളുടെ മേക്ക് അപ്പ് മേനായിരുന്നു
ചെക്കിക്കുളം ആർ.കെ.യു.പി സ്കൂൾ, കമ്പിൽ മാപ്പിള ഹൈസ്കൂൾ, കോർജാൻ യു.പി.സ്കൂൾ, വളപട്ടണം ആർ.കെ.യൂ.പി സ്കൂൾ, കമല നെഹറു യു.പി സ്കൂൾ എന്നിവിടങ്ങളിൽ ചിത്രകലാഅധ്യാപകനായിരുന്നു. ശവസംസ്ക്കാരം നാളെ (ബുധനാഴ്ച) ഉച്ചയ്ക്ക് 12 മണിക്ക് പയ്യാമ്പലത്ത് നടക്കും.

ഭാര്യ
പരേതയായ പുഷ്പവല്ലി ടീച്ചർ
മക്കൾ :ഷീജ (കോർ ജാൻ യു.പി സ്കൂൾ അധ്യാപിക) ഷാബു (മുണ്ടേരി ഗവ: ഹയർ സെക്കന്ററി സ്കൂൾ അധ്യാപകൻ)
മരുമക്കൾ : ബാലചന്ദ്രൻ (ചീഫ് മനേജർ ഇന്ത്യൻ ഓവർസീസ് ബേങ്ക്)
എം.വി ജയന്തി ( ബി.ആർ .സി മയ്യിൽ)
സഹോദരങ്ങൾ: നാരായണൻ സ്രാപ്പ് (പരേതൻ)
അച്ചുതൻ (പരേതൻ)
ജാനകി ( പരേത )
കേളു (റിട്ടേ: BHEL)
ദേവൂട്ടി(പരേത)

error: Content is protected !!
%d bloggers like this: