നിപ വൈറസ് ബാധയുമായി ബന്ധപ്പെടുത്തി എം.ആർ.എ ബേക്കറിക്കെതിരെയുള്ള സോഷ്യൽ മീഡിയ പ്രചരണം വ്യാജമെന്ന് മാനേജ്മെന്റ്

നിപ വൈറസ് ബാധയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയ വഴി വ്യാജ പ്രചാരണം നടത്തുന്നത് ശ്രദ്ധയിൽ പെട്ടെന്നും അതിനെതിരെ സൈബർ സെല്ലിലും ജില്ലാ പോലീസ് മേധാവിക്കും പരാതി നൽകിയെന്നും എം.ആർ.എ ഗ്രൂപ്പ് മാനേജ്‌മന്റ് കണ്ണൂർ വാർത്തകളോട് പറഞ്ഞു. ഒരു വർഷം മുൻപ് തെറ്റിദ്ധാരണയുടെ പുറത്ത് ഹെല്‍ത്ത് അധികൃതര്‍ റെയ്ഡ് നടത്തിയ ഒരു സംഭവവുമായി കൂട്ടിച്ചേർത്തു ഇപ്പോൾ നിപ വൈറസ് ബാധയുമായി ബന്ധപ്പെട്ട് നടത്തുന്ന പ്രചാരണം യാതൊരു അടിസ്ഥാനവുമില്ലാത്തതാണ്. തങ്ങൾക്കെതിരെ നിരന്തരം വ്യാജ പ്രചരണം നടത്തുന്ന സംഘം വീണ്ടും സോഷ്യല്‍ മീഡിയയിലൂടെ രംഗത്ത് വന്നിരിക്കുകയാണ്. എംആര്‍എ ഹോട്ടലിനെ തകര്‍ക്കുന്നതിനു വേണ്ടി കച്ചകെട്ടിയിറങ്ങിയവരാണ് ഇതിനു പിന്നിലെന്ന് വ്യക്തമെന്നും ഉടമകൾ പറഞ്ഞു.

നൂറോളം ജീവനക്കാരും അവരെ ആശ്രയിച്ച് കഴിയുന്ന കുടുംബങ്ങളും ഉള്ള സ്ഥാപനത്തിനെതിരെയുള്ള ഈ വ്യാജ പ്രചരണം ഫലത്തില്‍ ഈ ജീവനക്കാരേയുമാണ് കഷ്ടത്തിലാക്കുന്നതെന്ന കാര്യം ഇക്കൂട്ടര്‍ മനസിലാക്കാതെ പോകുന്നു.

ആധുനികവും ശാസ്ത്രീയവുമായ പാചക രീതികളും ഇടപാടും നടത്തിവരുന്ന സ്ഥാപനമാണ് എംആര്‍എ എന്ന് ഒരു ദിവസമെങ്കിലും ഇവിടെ സന്ദര്‍ശിച്ചവര്‍ക്ക് അറിയാവുന്ന കാര്യമാണ് എന്നും മാനേജ്‌മന്റ് അറിയിച്ചു

error: Content is protected !!
%d bloggers like this: