കോവിഡിൽ ബുദ്ധിമുട്ടുന്ന വ്യാപാരികളെ സംരക്ഷിക്കാൻ സർക്കാർ ഇടപെടണം: വ്യാപാരി വ്യവസായി സമിതി

കോവിഡ് ലോക്‌ഡൗണും നിയന്ത്രണങ്ങളും കാരണം ദുരിതം അനുഭവിക്കേണ്ടി വന്നിരിക്കുന്ന വ്യാപാരികളെ സഹായിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് വ്യാപാരി വ്യവസായി സമിതി കണ്ണൂർ ജില്ലാ കമ്മിറ്റി സർക്കാരിനോട് അവശ്യപ്പെട്ടു.
കൊവിഡിന്റെ രണ്ടാം തരംഗം എറ്റവും വലിയ ആഘാതം ഏൽപിച്ചത് വ്യാപാരമേഖലയെയാണ്. ഇപ്പോള്‍ ലോക് ഡൗണ്‍ കൂടി പ്രഖ്യാപിച്ചതോടെ ഈ തകര്‍ച്ച പൂര്‍ണമായിരിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തില്‍ അടച്ചു പൂട്ടേണ്ടി വരുന്ന കടകളുടെ വാടക ഒഴിവാക്കാന്‍ കെട്ടിട ഉടമകള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കണമെന്നും അടച്ചിടുന്ന കടകളുടെ ഫിക്‌സഡ് വൈദ്യുതി ചാര്‍ജ് ഓഴിവാക്കി നല്‍കണമെന്നും വ്യാപാരി വ്യവസായിസമിതി കണ്ണൂർ ജില്ല നേതൃയോഗം ആവശ്യപ്പെട്ടു. അടച്ചുപൂട്ടലും സാമ്പത്തിക മാന്ദ്യവും കാരണം മുടങ്ങുന്ന വ്യാപാരികളുടെ ബാങ്ക് വായ്പയ്ക്ക് പലിശയിളവ് നല്‍കുന്നതിനും കാലാവധി നീട്ടി നല്‍കുന്നതിനും,കഴിഞ്ഞ കോവിഡ് കാലത്ത് വ്യാപരികൾക്ക് നൽകാമെന്ന് പറഞ്ഞ KSFE വായ്പാ ഈ സമയതെങ്കിലും നൽകുന്നതിനു സാധിക്കണം
മറ്റെല്ലാ മേഖലകളിലും നിരവധിയായ ആശ്വസ നടപടികൾ നൽകിയെങ്കിലും സർക്കാരിന് ഏറ്റുവും കൂടുതൽ നികുതി വാങ്ങി നൽകുന്ന വ്യാപരാ മേഘലയ്ക്ക് കാര്യമായ ഒരു സഹായവും കിട്ടിയില്ല.

ബാങ്ക് ലോണും മറ്റു വലിയ ബാധ്യതകളുമായി പിടിച്ചു നില്ക്കാൻ സാധിക്കതെ തകർന്ന് തരിപ്പണമായ വ്യാപരാ മേഖലയെ സംരക്ഷിക്കുന്നതിന് ഗവൺമെന്റെ ആടിയന്തിരാമായി ഇടപെടണമെന്നും സമതി ജില്ലാ നേതൃ യോഗം ആവശ്യപെട്ടു

യോഗത്തിൽ ജില്ലാ പ്രസിഡന്റ് വി ഗോപിനാഥ് അദ്യക്ഷനായി ജില്ലാ സിക്രട്ടറി പിഎം സുഗുണൻ സംസഥാന കമ്മിറ്റി അംഗങ്ങളായ കെ പങ്കജവല്ലി,ചാക്കോ മുല്ലപ്പള്ളി,എം എ ഹമീദ് ഹാജി,വി പി മൊയ്‌തു എന്നിവർ സംസാരിച്ചു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: