പയ്യന്നൂരില്‍ നിര്‍മ്മാണത്തിലിടെ വീടിന്റെ സണ്‍ ഷെഡ് വീണ് ബംഗാളി തൊഴിലാളി മരിച്ചു; കൂടെയുണ്ടായിരുന്ന രണ്ട് തൊഴിലാളികൾക്ക് പരിക്ക്

പയ്യന്നൂര്‍: പയ്യന്നൂരില്‍ നിര്‍മ്മാണ ജോലിക്കിടെയുണ്ടായ അപകടത്തില്‍ അതിഥി തൊഴിലാളി ദാരുണമായി മരിച്ചു. പെരുമ്പ തായത്ത് വയലില്‍ നിര്‍മ്മാണത്തിലിരിക്കുന്ന വീടിന്റെ സണ്‍ ഷേഡ് തകര്‍ന്ന് വീണാണ് നിര്‍മ്മാണത്തിലേര്‍പ്പെട്ട അതിഥി തൊഴിലാളി ദാരുണമായി മരണപ്പെട്ടത്. പശ്ചിമ ബംഗാള്‍ സെലിഗിരി സ്വദേശി ശ്രീരാം (28) ആണ് ദാരുണമായി മരിച്ചത്. രാവിലെ പത്ത് മണിയോടെയാണ് സംഭവം നടന്നത്.
കൂടെയുണ്ടായിരുന്ന രണ്ട് തൊഴിലാളികളെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പയ്യന്നൂര്‍ ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തിയാണ് പരിക്കേറ്റിയവരെ ആശുപത്രിയില്‍ എത്തിച്ചത്. സംഭവമറിഞ്ഞ് പയ്യന്നൂര്‍ താഹ്‌സില്‍ദാര്‍, നഗരസഭാ അധികൃതര്‍ സ്ഥലത്തെത്തി മുന്നു പേരാണ് അപകടത്തില്‍ ഉണ്ടായതെന്ന് സമീപവാസിയായ മുസമ്മില്‍ പറഞ്ഞു. ഇതില്‍ രണ്ടു പേര്‍ താഴെ നിന്ന് ജോലി ചെയ്യുകയായിരുന്നു ഇവരില്‍ ഒരാള്‍ തെറിച്ചു വീണു മറ്റൊരാള്‍ക്ക് കാലിനാണ് പരുക്കേറ്റതെന്ന് മുസമ്മില്‍ പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: