തെരഞ്ഞെടുപ്പിന് പിന്നാലെ തുടര്‍ച്ചയായ മൂന്നാം ദിനവും ഇന്ധനവിലയിൽ വര്‍ധന

രാജ്യത്ത് കൊവിഡ് കുതിക്കുന്നതിനൊപ്പം പെട്രോൾ വിലയും കുത്തനെ ഉയരുന്നു. പെട്രോൾ ലിറ്ററിന് 23 പൈസയും ഡീസലിന് പൈസയുമാണ് വർധിപ്പിച്ചത്. ഇതോടെ കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 91 രൂപ 9 പൈസയും ഡീസലിന് 89 രൂപ രണ്ട് പൈസയുമായി.

തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം തുടർച്ചയായ മൂന്നാം ദിവസമാണ് ഇന്ധനവില കൂട്ടുന്നത്.ഫെബ്രുവരി 23 വരെ ദിനംപ്രതി വർധനവുണ്ടായിരുന്ന പെട്രോൾ-ഡീസൽ വില ഏപ്രിൽ 15നു ശേഷം കൂടിയിരുന്നില്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഇന്ധനവില വർധിപ്പിക്കുന്നതിനെതിരെ സമൂഹമാധ്യമങ്ങളിലടക്കം പ്രതിഷേധമുയരുകയാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: