ഇരിട്ടി പുഴയിൽ കണ്ടെത്തിയ മൃതദേഹം കൊട്ടിയൂർ സ്വദേശി യുടേത്

ഇരിട്ടി : ഇരിട്ടി പുഴയിൽ കണ്ടെത്തിയ മൃതദേഹം കൊട്ടിയൂർ സ്വദേശിയുടേതെന്ന് തിരിച്ചറിഞ്ഞു. കൊട്ടിയൂർ വെങ്ങലോടി സ്വദേശി സുബ്രഹ്മണ്യനെ (60 ) ആണ് ഇരിട്ടി പോലീസ് സ്റ്റേഷന് ഏതാനും വാര അകലെ പഴശ്ശി പദ്ധതിയുടെ ഭാഗമായ ഇരിട്ടി പുഴയിലെ ജലാശയത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത് . ബുധനാഴ്ച രാവിലെ പുഴയിൽ കുളിക്കാനെത്തിയ പ്രദേശവാസിയാണ് ആദ്യം മൃതദേഹം കാണുന്നത്. പുഴയോരത്തോട് ചേർന്ന് വെള്ളത്തിൽ കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. വിവരംഅറിയിച്ചതിനെത്തുടർന്ന് ഇരിട്ടി പോലീസ് സ്ഥലത്തെത്തി . കോവിഡ് വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ മുൻകരുതലുകളെടുത്ത് മൃതദേഹം പുറത്തെടുത്ത് ഇൻക്വസ്റ്റ് നടപടികളടക്കം നടത്തി പരിയാരം മെഡിക്കൽ കോളേജിലെ പോസ്റ്റ് മോർട്ടത്തിനായി അയച്ചു.
കഴിഞ്ഞ തിങ്കളാഴ്ച മുതൽ സുബ്രഹ്മണ്യനെ കാണാതായത് . ബന്ധു വീടുകളിൽ ഇടയ്ക്കു പോയി സുബ്രഹ്മണ്യൻ താമസിക്കാറുണ്ടായിരുന്നു. എന്നാൽ ബന്ധുക്കൾ ഇവിടെയെല്ലാം അന്വേഷിച്ചെങ്കിലും കണ്ടെത്താഞ്ഞതിനെത്തുടർന്ന് കേളകം പോലീസിൽ പരാതി നൽകിയിരുന്നു. ഇരിട്ടി പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തിയെന്ന വാർത്തയെത്തുടർന്ന് എത്തിയ മകൻ അടക്കമുള്ള ബന്ധുക്കളാണ് ആളെ തിരിച്ചറിഞ്ഞത് . ധരിച്ചിരുന്ന വസ്ത്രങ്ങളിലെ അടയാളങ്ങളിൽ നിന്നുമാണ് ആളെ തിരിച്ചറിഞ്ഞത്.
ഭാര്യ : കാഞ്ചന. മക്കൾ : അഭിലാഷ്, ആശാ, അനീഷ്. മൃതദേഹം വൈകുന്നേരത്തോടെ പയ്യാമ്പലത്ത് സംസ്കരിച്ചു. ആത്മഹത്യയാണെന്നാണ് പോലീസിന്റെ നിഗമനം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: