ബിജെപി പ്രതിഷേധ ധർണ്ണ നടത്തി


ഇരിട്ടി : ബംഗാളിൽ തൃണമൂൽ കോൺഗ്രസ് ബി ജെ പി പ്രവർത്തകർക്കും കുടുംബാംഗങ്ങൾക്കുമെതിരെ നടത്തുന്ന കിരാതമായ അക്രമങ്ങൾക്കും കൊലപാതകത്തിനും എതിരെ പേരാവൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇരിട്ടിയിൽ ധർണ്ണ നടത്തി. പരിപാടി പേരാവൂർ മണ്ഡലം പ്രസിഡൻ്റ് എം. ആർ. സുരേഷ് ഉദ്ഘാടനം ചെയ്തു. നേതാക്കളായ കെ. ജയപ്രകാശ്‌, പ്രിജേഷ് അളോറ, കൗൺസിലർ എ.കെ. ഷൈജു, കെ.കെ.ബാബു, പ്രവീൺ ചന്ദവാസു എന്നിവർ പങ്കെടുത്തു. കോവിഡ് മാനദണ്ഡം പാലിച്ചായിരുന്നു പരിപാടി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: