ഇരിട്ടിയിൽ കട കുത്തിത്തുറന്ന് മോഷണം


ഇരിട്ടി : ഉളിയിൽ പടിക്കചാലിൽ കട കുത്തിത്തുറന്ന് മോഷണം. പടിക്കച്ചാൽ സ്വദേശി എൻ. രവീന്ദ്രന്റെ കടയിലാണ് ചൊവ്വാഴ്ച രാത്രിയോടെ മോഷണം നടന്നത്.
കടയുടെ പൂട്ട് തകർത്താണ് മോഷ്ടാവ് അകത്തു കടന്നത്. കടയിൽ സൂക്ഷിച്ചിരുന്ന 11,000 രൂപയോളം മോഷ്ടിച്ചിട്ടുണ്ടെന്നാണ് കടയുടമ പറയുന്നത്. കട തുറക്കുന്നതിനായി രാവിലെ എത്തിയപ്പോഴാണ് മോഷണം നടന്നതായി കടയുടമക്ക് മനസ്സിലായത്. ഉടൻ തന്നെ മുഴക്കുന്ന് പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു . മാസങ്ങൾക്ക് മുമ്പ് ഈ കടയുടെ സമീപത്തായുള്ള പടിക്കച്ചാൽ മതിലു വളപ്പ്മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലും മോഷണം നടത്തുകയും ക്ഷേത്രത്തിലെ ഭണ്ഡാരം ഉൾപ്പെടെ മോഷ്ടിക്കുകയും ചെയ്തിരുന്നു. അതിൻ്റെ അന്വേഷണം എങ്ങുമെത്തിയിരുന്നില്ല. അതിനിടയിലാണ് ഈ കടയിലും മോഷണം നടന്നിരിക്കുന്നത് .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: