ഉളിക്കലിൽ നാനൂറ് ലിറ്റർ വാഷും 5 ലിറ്റർ ചാരായവുമായി മദ്ധ്യവയസ്കൻ പിടിയിൽ


ഇരിട്ടി: ഉളിക്കലിൽ നാനൂറ്‌ ലിറ്റർ വാഷും 5 ലിറ്റർ വാറ്റ്‌ ചാരായവുമായി മദ്ധ്യവയസ്കൻ അറസ്റ്റിൽ. ചപ്പും കരി സ്വദേശി ആണ് ഇരിട്ടി റേഞ്ച് എക്സൈസ് സംഘത്തിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ അറസ്റ്റിലായത്.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മദ്യ ശാലകൾ അടച്ചിട്ടതിന്റെ മറവിൽ മേഖലയിൽ വ്യാപകമായി വ്യാജമദ്യ നിർമാണവും വിതരണവും നടക്കുന്നതായ രഹസ്യവിവരത്തെ തുടർനന്നായിരുന്നു എക്സൈസ് സംഘത്തിന്റെ പരിശോധന. ഇരിട്ടി റേഞ്ച് എക്സര്‍സൈസ് പ്രിവന്റ്റീവ് ഓഫിസർ കെ.പി. പ്രമോദിൻ്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ കണ്ണൂർ ഐ ബി പ്രിവൻ്റീവ് ഓഫിസർ അബ്ദുൽ നിസാർ, സിവിൽ എക്സൈസ് ഓഫിസർമാരായ ബിജു, രവി, സജേഷ്, ഡ്രൈവർ ജോർജ്ജ് എന്നിവരും പങ്കെടുത്തു . കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക്റിമാൻഡ് ചെയ്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: