ഇന്ന് ആർക്കും കോവിഡ് ഇല്ല; 7 പേർക്ക് രോഗമുക്തി
ഇന്ന് കേരളത്തിൽ ആർക്കും കോവിഡ് സ്ഥിരീകരിച്ചില്ല. 7 പേർ രോഗമുക്തി നേടി. കോട്ടയം ജില്ലയിൽ 6 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. പത്തനം തിട്ടയിൽ ഒരാളും രോഗമുക്തി നേടി. കണ്ണൂരിൽ രോഗികളില്ലാത്ത തുടർച്ചയായ നാലാം ദിനമാണിന്ന്. ഇപ്പോൾ ചികിത്സയിലുള്ളത് 30 പേരാണ്. എട്ടു ജില്ലകൾ കോവിഡ് മുക്തമായി. കോഴിക്കോട്, പത്തനംതിട്ട, മലപ്പുറം, ആലപ്പുഴ, തൃശൂർ, തിരുവനന്തപുരം, എറണാകുളം, കോട്ടയം എന്നീ ജില്ലകളാണ് കോവിഡ് മുക്തമായത്.