കണ്ണൂർ അഴീക്കൽ റൂട്ടിൽ വാഹനഗതാഗതം പൂർണമായും നിലച്ചു; കടത്തി വിടുന്നത് ആശുപത്രി യാത്രക്കാരെ മാത്രം, ഒരിടത്തു കൂടി പോലീസ് ബാരിക്കേഡ് വെച്ച്‌ റോഡ് അടച്ചു

കണ്ണൂർ അഴീക്കൽ റൂട്ടിലെ ഗതാഗതം പൂർണമായി നിലച്ചു. കണ്ണൂർ മണലിൽ കഴിഞ്ഞ ദിവസം പോലീസ് റോഡ് ബ്ലോക്ക് ചെയ്തത് കൂടാതെ ഇന്ന് രാവിലെ മുതൽ അലവിൽ ജംഗ്ഷനിൽ കൂടി റോഡ് ബാരിക്കേഡ് വെച്ചടച്ചു. റോഡിൽ ഇറങ്ങുന്ന വാഹനങ്ങൾ ക്രമാതീതമായതോടെയാണ് കടുത്ത നടപടിയിലേക്ക് പോലീസ് പോയത്. അത്യാവശ്യമായ ആശുപത്രി സേവനങ്ങൾക്കും ആശുപത്രി ജീവനക്കാരെയും മാത്രമാണ് കടത്തി വിടുന്നത്. അല്ലാത്തവർ പുതിയതെരു ഹൈവേ വഴി പോകണമെന്ന് വളപട്ടണം എസ്‌.എച്ച്.ഒ എം കൃഷ്‌ണൻ ‘കണ്ണൂർ വാർത്തകൾ ഓൺലൈൻ’ ന്യൂസിനോട് പറഞ്ഞു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: