മുംബൈയിൽ കണ്ടെത്തിയത് കോവിഡ് എക്സ്-ഇ വകഭേദമല്ല; സാമ്യം കണ്ടെത്താനായില്ല

മുംബൈ: മുംബൈയിൽ കണ്ടെത്തിയത് കൊവിഡ് എക്സ്-ഇ വകഭേദമല്ല. ഇന്ത്യയിലെ ലാബുകളുടെ കൂട്ടായ്മയായ ഇൻസകോഗ് നടത്തിയ ജീനോം പരിശോധനയിലാണ് മുംബൈയിൽ സ്ഥിരീകരിച്ചത് എക്സ്-ഇ വകഭേദമല്ലെന്ന് കണ്ടെത്തിയത്. മുംബൈയിൽ ഇന്നലെ കോവി ഡ് സ്ഥിരീകരിച്ച 230 പേരിൽ ഒരാളിൽ എക്സ്-ഇ വകഭേദവും മറ്റൊരാളിൽ കാപ്പ വകഭേദവും കണ്ടെത്തിയതായും ഇരുവരിലും കാര്യമായ രോഗലക്ഷണങ്ങളില്ലെന്നും ബ്രിഹൻ മുംബൈ മുൻസിപ്പൽ കോർപ്പറേഷൻ അറിയിച്ചിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 230 പേർക്കാണ് മുംബൈയിൽ കോവിഡ് സ്ഥിരീകരിച്ചത്. ജനുവരി 19ന് ബ്രിട്ടനിൽ ആദ്യമായി കണ്ടെത്തിയ XE വകഭേദത്തിന് നിലവിൽ പടരുന്ന ഒമിക്രോൺ വകഭേദത്തേക്കാൾ 10 ശതമാനം വ്യാപനശേഷി കൂടുതലുണ്ടെന്നാണ് വിലയിരുത്തല്‍.