പുറത്തിറങ്ങുമ്പോൾ സൂക്ഷിച്ചോ; ഡ്രോൺ മുകളിലുണ്ടാവും; നിയമ ലംഘകരെ കണ്ടെത്താൻ ധർമടം പോലീസിന്റെ വാന നിരീക്ഷണം

തലശ്ശേരി:ലോക്ക് ഡൌൺ നിയന്ദ്ര ണ ങ്ങൾ വകവെക്കാതെ ഇടറോഡുകളിലും പുഴക്കരയിലും മറ്റ് സ്വകാര്യ ഇടങ്ങളിലും കൂട്ടം കൂടി നടക്കുന്നവരെയും നിയമ ലംഘകരായ കുറ്റവാളികളെയും കണ്ടെത്താൻ ധർമ്മടം പോലീസും ഡ്രോൺ സഹായത്തോടെ നിരീക്ഷണം ആരംഭിച്ചു. തിങ്കളാഴ്ച തുടങ്ങിയ ഡ്രോൺ വഴിയുള്ള നിരീക്ഷണം വരും ദിവസങ്ങളിലും തുടരാനാണ് പോലീസ് ഉദ്യോഗസ്ഥരുടെ തീരുമാനം. ആദ്യ ദിവസത്തിലെ ഡ്രോൺ ക്യാമറാ നിരീക്ഷണം വിജയകരമായതിന്റെ ആവേശത്തിലാണ് ധർമ്മടം സ്റ്റേഷനുള്ളത് -നിട്ടൂർ ചിറമ്മൽ ഭാഗത്ത് ഡ്രോൺ ശ്രദ്ധയിൽ പെട്ടതോടെ പുഴക്കരയിൽ കൂടി നിന്നവർ ഓടി മറയുന്ന കാഴ്ച ഡ്രോൺ ദൃശ്യത്തിൽ വ്യക്തമായിരുന്നു. സ്വകാര്യ വ്യക്തിയുടെ സഹകരണത്തോടെയാണ് ധർമ്മടം പോലീസ് ഡ്രോൺ ഉപയോഗിച്ച് ആകാശനിരീക്ഷണം നടത്തിയത്. ചിറമ്മൽ , ഇല്ലിക്കുന്ന്, മേലൂർ അണ്ടലൂർ ഭാഗങ്ങളിലാണ് തിങ്കളാഴ്ച നിരീക്ഷണം നടത്തിയത് . ഇൻസ്പെക്ടർ സുനു കുമാർ സബ്ബ്-ഇൻസ്പെക്ടർമാരായ മഹേഷ് കണ്ടമ്പേത്ത് ,വി.കെ.പ്രകാശൻ ,വി .പി രമേശൻ, ശ്രീജിത്ത് എന്നിവർ നേതൃത്വം നൽകി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: