കണ്ണൂരിൽ ക്രമക്കേട് നടത്തിയ റേഷന്‍കടയുടെ ലൈസന്‍സ് സസ്‌പെന്റ് ചെയ്തു

ഇരിട്ടി താലൂക്കിലെ 101 നമ്പര്‍ കടയില്‍ വിതരണം ചെയ്ത റേഷന്‍ സാധനങ്ങളില്‍ തൂക്കക്കുറവ് കണ്ടെത്തിയതിനെ തുടര്‍ന്ന് കടയുടെ അംഗീകാരം സസ്പെന്റ് ചെയ്തു. പരാതിയെ തുടര്‍ന്ന് ഇരിട്ടി താലൂക്ക് സപ്ലൈ ഓഫീസര്‍ അന്വേഷണം നടത്തിയതില്‍ ക്രമക്കേട് കണ്ടെത്തുകയായിരുന്നു. റേഷന്‍ കടകളിലൂടെയുള്ള സൗജന്യ റേഷന്‍ വിതരണത്തിന് തൂക്ക കുറവുള്‍പ്പെടെയുള്ള ക്രമക്കേടുകള്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: