കണ്ണൂർ ജില്ലയിൽ ജില്ലാ അതിർ‍ത്തി റോഡുകൾ‍ പോലീസ് അടച്ചു എന്ന വാർ‍ത്ത വ്യാജം

കണ്ണൂർ ‍: കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി ഉള്ള ലോക്ക് ഡൌണുമായി ബന്ധപ്പെട്ട കണ്ണൂർ ‍ ജില്ലയുടെ അതിർത്തി പ്രദേശങ്ങളിലെ റോഡുകൾ പോലീസ് അടച്ചിട്ടു എന്ന വ്യാജവർത്തക്കെതിരെ പോലീസ് നടപടി ആരംഭിച്ചു. സർക്കാരും പോലീസും അനുശാസിക്കുന്ന അത്യാവശ്യ സർവ്വീസുകൾ‍ ഇപ്പോഴും നടക്കുന്നുണ്ട്. പൊതുജനങ്ങളെ ഭീതിപ്പെടുത്തുന്ന ഇത്തരം വ്യാജ വാർത്തകൾ‍ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നിയമ നടപടികൾ‍ സ്വീകരിക്കാൻ‍ ജില്ലാ പോലീസ് മേധാവി ശ്രീ യതിഷ് ചന്ദ്ര IPS എല്ലാ പോലീസ് സ്റ്റേഷനുകൾ‍‍ക്കും നിർദ്ദേശം നല്കിയിട്ടുണ്ട്. അത്യാവശ്യ സർ‍വ്വീസുകളായ ആശുപത്രി, പാൽ‍, പത്രം, ചരക്കു ഗതാഗതം, എന്നിവ പോലീസ് പരിശോധനയോടെ കടത്തിവിടുന്നുണ്ട്. പോലീസ് തന്നെ മുൻ‍കൈ എടുത്തു മരുന്നുകളും മറ്റ് അത്യാവശ്യ സാധനങ്ങളും മറ്റ് ജില്ലകളിൽ‍ നിന്നും അതിവേഗം ആവശ്യക്കാരിൽ‍ എത്തിച്ചു നല്കുന്നുമുണ്ട്. ഇത്തരം വ്യാജ വാർത്തകൾ‍ പ്രചരിപ്പിക്കുന്നത് ഈ ദുരന്ത കാലഘട്ടത്തിൽ‍ ഈ സമൂഹത്തോട് ചെയ്യുന്ന മനുഷ്യത്വരഹിതമായ പ്രവർത്തിയാണ്. ദയവായി സഹകരിക്കുക, പോലീസ് മേധാവി പറഞ്ഞു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: