ഇരിട്ടി കീഴ്പള്ളി സ്വദേശിയായ യുവാവ് ലണ്ടനില്‍ കോവിഡ് ബാധിച്ചു മരിച്ചു

ഇരിട്ടി: ഇരിട്ടി കീഴ്പള്ളി അത്തിക്കൽ സ്വദേശിയായ യുവാവ് ഇംഗ്ലണ്ടിൽ കൊറോണ ബാധിച്ച് മരിച്ചു. അത്തിക്കലിലെ

മുള്ളന്‍കുഴിയില്‍ ജോർജിൻ്റെയും ഏലിയാമ്മയുടെയും മകൻ സിന്റോ ജോര്‍ജ് (36 )ആണ് മരിച്ചത്. ലണ്ടനിലിലെ റെഡ് ഹില്ലില്‍ താമസിക്കുന്ന സിന്റോ സറൈ ആശുപത്രിയിൽ സ്റ്റാഫ് നേഴ്സ് ആണ്. മൂന്ന് ആഴ്ച്ച മുൻപ് പനി ബാധിച്ച സിൻ്റോ ചികിൽസയിലായിരുന്നു. തുടർന്ന് കോവിഡ് സ്ഥിരീകരിച്ചതിനു ശേഷം ശ്വാസതടസം മൂര്‍ച്ഛിക്കുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ഒരാഴ്ചയോളമായി വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു. തിങ്കളാഴിച്ചയാണ് മരിച്ചത്. പത്തുവർഷമായി ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന സിൻ്റോ ഒമ്പത് വർഷം മുമ്പാണ് നാട്ടിൽ വന്ന് തിരിച്ചുപോയത് .

ഭാര്യ: നിമി. മക്കൾ :എലൈന, എഡ്‌വേഡ്, എൽമിയ. സഹോദരങ്ങൾ : സിനോബി, സിസ്റ്റർ

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: