മാധ്യമ പ്രവർത്തകൻ നാസര്‍ മട്ടന്നൂരിനെ അനുസ്മരിച്ചു

മട്ടന്നൂര്‍: വാഹനാപകടത്തില്‍ മരണപ്പെട്ട മാധ്യമ പ്രവർത്തകൻ നാസര്‍ മട്ടന്നൂരിനെ മട്ടന്നൂർ മീഡിയാ ഫോറം അനുസ്മരിച്ചു.
വീഡിയോ കോൺഫറൻസ് ആയി നടത്തിയ ചടങ്ങിൽ എം.വി. ലനീഷ്, ബാവ മട്ടന്നൂർ, ഖാദർ ഉളിയിൽ, ചിസ്നീഷ് പേരാവൂർ, കെ.കെ. കീറ്റുകണ്ടി എന്നിവർ സംസാരിച്ചു
2013 ഏപ്രില്‍ 6 ന് ശനിയാഴ്ചയായിരുന്നു മാധ്യമം ലേഖകനായിരുന്ന നാസര്‍ മട്ടന്നൂര്‍ വാഹനാപകടത്തില്‍ മരണപ്പെട്ടത്. എടയന്നൂരില്‍ നിര്‍മ്മാണത്തിലിരിക്കുന്ന വീടിന്റെ ആവശ്യത്തിനുള്ള മണലുമായി സഞ്ചരിക്കുകയായിരുന്ന ലോറിയുടെ പിറകില്‍ നാസര്‍ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നു. റോഡിന്റെ കയറ്റത്തില്‍ നിയന്ത്രണം വിട്ട ലോറി പിന്നോട്ട് വന്ന് നാസറിന്റെ ബൈക്കിലിടിച്ചായിരുന്നു അപകടം. തലശ്ശേരിയില്‍ നിന്ന് പുറപ്പെട്ടിരുന്ന സൂചന തുടങ്ങിയ സായാഹ്ന പത്രങ്ങളിലൂടെ പത്ര പ്രവര്‍ത്തന രംഗത്തെത്തിയ നാസര്‍ 1993 ലാണ് മാധ്യമം പത്രത്തിന്റെ പ്രാദേശിക ലേഖകനായത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: