കണ്ണൂരില്‍ സമ്പർക്കത്തിലൂടെ കോവിഡ് വൈറസ് ബാധിച്ച 81കാരന്റെ നില ഗുരുതരം

കണ്ണൂര്‍: ജില്ലയില്‍ കൊവിഡ് ബാധിതനായ വൃദ്ധന്റെ നില ഗുരുതരമായി തുടരുന്നു. ചെറുവാഞ്ചേരിയിലെ 81 കാരനാണ് അതീവ ഗുരുതരാവസ്ഥയിലുള്ളത്. സമ്ബര്‍ക്കത്തിലൂടെയാണ് ഇദ്ദേഹത്തിന് വൈറസ് ബാധയേറ്റത്. കഴിഞ്ഞ മാസം 81കാരന്റെ മകളും അവരുടെ മക്കളും ഗള്‍ഫില്‍ നിന്നും എത്തിയിരുന്നു. വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്ന ഇവര്‍ക്ക് ഇതുവരെ രോഗലക്ഷണങ്ങള്‍ ഉണ്ടായിട്ടില്ല. എന്നാല്‍ മൂന്ന് ദിവസം മുന്‍പ് പനിയും ജലദോഷവും ഉണ്ടായതിനെ തുടര്‍ന്ന് എണ്പത്തിയൊന്നുകാരന് കണ്ണൂരിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. തുടര്‍ന്ന് ഇയാളെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.ശ്വാസകോശ രോഗങ്ങളും ഹൃദ്രോഗവുമുള്ളതുകൊണ്ടാണ് സ്ഥിതി ഗുരുതരമായതെന്നാണ് മെഡിക്കല്‍ കോളേജ് വൃത്തങ്ങള്‍ നല്കുന്ന വിവരം.