കോവിഡ് തീവ്രബാധിത ജില്ലകളിൽ നിയന്ത്രണം തുടരും; കേരളത്തിൽ 7 ജില്ലകൾ

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ മുന്നൊരുക്കം ശക്തമാക്കി കേന്ദ്രസര്‍ക്കാര്‍. കൊവിഡ് പ്രതിരോധം ശക്തമാക്കുന്നതിന്‍റെ ഭാഗമായി ഹോട്ട് സ്പോട്ടുകൾ പൂർണമായും അടച്ചിടാൻ തീരുമാനിച്ചിട്ടുണ്ട്. 82 ശതമാനം രോഗികളുള്ള 62 ജില്ലകൾ അടച്ചിടാനാണ് നിർദ്ദേശം. കേരളത്തിലെ ഏഴ് ജില്ലകളിൽ കർശന നിയന്ത്രണം വേണമെന്നും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, കോഴിക്കോട്, എറണാകുളം, തൃശൂര്‍, തിരുവനന്തപുരം ജില്ലകളാണ് കേരളത്തിലെ കോവിഡ് ഹോട്സ്പോട്ടുകള്‍. കോവിഡ് ചികില്‍സാ വസ്തുക്കളുടെ ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ ഉല്‍പാദകര്‍ക്ക് നിര്‍ദേശം നല്‍കി. അടുത്ത രണ്ടു മാസത്തേക്ക് 2.7 കോടി N95 മാസ്കുകള്‍ കരുതണം. 16 ലക്ഷം പരിശോധനാ കിറ്റുകള്‍, അന്‍പതിനായിരം വെന്‍റിലേറ്ററുകള്‍ എന്നിവ ഒരുക്കാനും നിര്‍ദേശം നല്‍കി. കോവിഡ് രോഗികള്‍ ഏറെയുള്ള ജില്ലകള്‍ അടച്ചിടണമെന്ന് കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. 82% രോഗബാധിതരുള്ള 62 ജില്ലകള്‍ അടച്ചിടണം. ഇന്ത്യയിൽ 274 ജില്ലകളിലാണ് നിലവിൽ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: