ഇന്ത്യയിൽ കോവിഡ് മരണം 100 കടന്നു; 4067 രോഗ ബാധിതർ

ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് 19 വൈറസ്​ ബാധിതരുടെ എണ്ണം 4,067 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 16 കോവിഡ്​ മരണങ്ങളാണ്​ റിപ്പോർട്ട്​ ചെയ്​തത്​. ഇതോടെ രാജ്യത്ത്​ കോവിഡ്​ ബാധയെ തുടർന്ന്​ മരിച്ചവരുടെ എണ്ണം 109 ആയെന്ന്​ കേന്ദ്രആരോഗ്യ -കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.

3666 പേർ ചികിത്സയിലാണെന്നും 291 പേർ രോഗമുക്തി നേടി ആശുപത്രിവി​ട്ടെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. കോവിഡ്​ ബാധിതനായ ഒരാൾ രാജ്യം വിട്ടിട്ടുണ്ട്​.

14 പേർക്കാണ്​ പുതുതായി വൈറസ്​ബാധ കണ്ടെത്തിയത്​. തബ്​ലീഗ്​ ജമാഅത്തി​​െൻറ സമ്മേളനത്തിൽ പ​ങ്കെടുത്തവരിൽ വൈറസ്​ ക​െണ്ടത്തിയതോടെയാണ്​ കോവിഡ്​ കേസുകളിൽ പ്രധാനമായും വർധനവുണ്ടായതെന്നും ആരോഗ്യ വകുപ്പ്​ ജോയിൻറ്​ സെക്രട്ടറി ലവ്​ അഗർവാൾ വ്യക്തമാക്കിയിരുന്നു. സമ്മേളനവുമായി ബന്ധപ്പെട്ട്​ 17 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും കോവിഡ്​ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ഏറ്റവും കൂടുതൽ കോവിഡ്​ കേസുകളുള്ള മഹാരാഷ്​ട്രയിൽ രോഗബാധിതരുടെ എണ്ണം 690 ആയി. മുംബൈയിൽ മാത്രം 406 കോവിഡ്​ ബാധിതരാണുള്ളത്​. ഉത്തർപ്രദേശിൽ 16 പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു.

കോവിഡ് പ്രതിരോധം, വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിെൻറ ഭാഗാമയി നടപ്പാക്കിയ ലോക്ക്ഡൗൺ തുടങ്ങിയ കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് കേന്ദ്രമന്ത്രിസഭാ യോഗം ഇന്ന് ഉച്ചക്ക് ഒരു മണിയോടെ നടക്കും. വിഡിയോ കോൺഫറൻസിലൂടെയാണ് യോഗം നടക്കുകയെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: