സൗജന്യ മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു

റിയാദ് : ഗ്ലോബൽ കേരളാ പ്രവാസി വെൽഫെയർ അസോസിയേഷനും അബീർ മെഡിക്കൽ സെന്ററും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. GKPWA റിയാദ് കമ്മറ്റിയുടെ നേതൃത്വത്തിൽ അബീർ മെഡിക്കൽ സെന്ററിന്റെ ശുമൈസി ബ്രാഞ്ചിൽ ഏപ്രിൽ 5 വെള്ളിയാഴ്ച്ചയായിരുന്നു ക്യാമ്പ് നടന്നത്.സൗദി ചാപ്റ്റർ സെക്രട്ടറി ജലീൽ കണ്ണൂരിന്റെ അദ്ധ്യക്ഷതയിൽ നടന്ന പ്രോഗ്രാം രക്ഷാധികാരിയും സാംസ്കാരിക രംഗത്തെ പ്രമുഖനുമായലലത്തീഫ് തെച്ചി ഉദ്ഘാടനം ചെയ്തു.

ക്യാമ്പിനോടനുബന്ധിച്ച് ഡോ.ബാലചന്ദ്രൻ നായർ ബോധവൽക്കരണ ക്ലാസിനു നേതൃത്വം നൽകി.ഡോക്ടർമാരുടെ പരിശോധനയും , കൂടാതെ ബി.പി, ഷുഗർ , കണ്ണ് ടെസ്റ്റ് , മൂത്രപരിശോധന, ബോഡി ചെക്കപ്പ് തുടങ്ങിയ സേവനങ്ങളെല്ലാം സൗജന്യമായിരുന്നു.പ്രസിഡണ്ട് ലക്ഷ്മണൻ ചൂളിയാട് ആശംസകൾ അറിയിച്ചു.സെക്രട്ടറി ഷബീർ കളത്തിൽ സ്വാഗതവും, സ്വാഗത് ബിബിൻ നന്ദിയും പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: