എൻ.ഡി.എ സ്ഥാനാർത്ഥി സി.കെ പത്മനാഭനാഭന് ചേലേരിയിൽ സ്വീകരണം നൽകി

ചേലേരി: കണ്ണൂർ നിയോജക മണ്ഡലം എൻ ഡി എ സ്ഥാനാർത്ഥി സി.കെ പത്മനാഭനാഭന് ഈശാന മംഗലത്ത് നിന്നും വമ്പിച്ച സ്വീകരണത്തോടെ ആനയിച്ച് ചേലേരി മുക്കിൽ സമാപന സമ്മേളന നഗരിയിൽ വരവേറ്റു.
സമ്മേളനത്തിന് ബി.ജെ.പി. കൊളച്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി.വി. വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു.
മുഖ്യ പ്രഭാഷകൻ ബി.ജെ.പി സംസ്ഥാന സമിതി അംഗം അഡ്വ.എ. വി കേശവൻ ,യുവമോർച്ച സംസ്ഥാന സമിതി അംഗം ശ്രീ. കലേഷ് മാസ്റ്റർ, കൊളച്ചേരി ഗ്രാമ പഞ്ചായത്തംഗം കെ.പി.ചന്ദ്ര ഭാനു ,ബി.ഡി.ജെ.എസ്. നേതാവ് ശ്രീ സഹനൻ എന്നിവർ സംസാരിച്ചു.
ബി.ജെ.പി ജനറൽസെക്രട്ടരി പി.വി ദേവരാജൻ. സ്വാഗതവും ബി.ജെ.പി കൊളച്ചേരി വൈസ് പ്രസിഡന്റ് സി.പി.സുരേന്ദ്രന്റ നന്ദിയും പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: