കണ്ണൂർ സംഗീതക്കൂട്ടായ്മയുടെ പത്താമത് പ്രതി മാസ സംഗീത പരിപാടിയും ചിത്രരചനാ മത്സരവും

കമ്പിൽ: കണ്ണൂർ സംഗീതക്കൂട്ടായ്മ – ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മ്യൂസിക്‌ & ആർട്സ് സംഘടിപ്പിക്കുന്ന “ചിത്രരചനാ മത്സരം-2019 ”
2019 ഏപ്രിൽ 7 ഞായറാഴ്ച വൈകുന്നേരം 3 മണിക്ക് നാറാത്ത് ഈസ്റ്റ് എൽ.പി.സ്‌കൂളിൽ വെച്ച് നടക്കുന്നു.
മനുഷ്യരുണ്ടായ കാലം തൊട്ടേ മനുഷ്യന്റെ സർഗ്ഗവാസനയായിരുന്നു ചിത്രകല. ആ മഹത്തായ കലയെ വിരൽത്തുമ്പുകളിൽ താലോലിക്കുന്ന കുട്ടികൾക്കായ് കണ്ണൂർ സംഗീതക്കൂട്ടായ്മ അവസരമൊരുക്കുന്നു. വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകുന്നതാണ്.
മത്സര വിഭാഗം:
1. LKG – UKG – 1st STD
2. 2nd STD to 4th STD
3. 5th STD to 7th STD

പങ്കെടുക്കാനാഗ്രഹിക്കുന്നവർ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടുക.
9895477602, 9995045903, 9995937077.

തുടർന്ന് വൈകുന്നേരം 6 മണിക്ക് കണ്ണൂർ സംഗീതക്കൂട്ടായ്മയുടെ പത്താമത് പ്രതിമാസ സംഗീത പരിപാടി “നമുക്കൊന്നായ് പാടാം”
സംഗീതരംഗത്ത് തന്റേതായ കഴിവുകൾ പ്രകടിപ്പിക്കാൻ അവസരം ലഭിക്കാതെ പോയവർക്കും, വളർന്ന് വരുന്ന തലമുറയിലെ ഗായകർക്കും വേണ്ടി കണ്ണൂർ സംഗീതക്കൂട്ടായ്മ വേദി ഒരുക്കുന്നു.
രജിസ്ട്രേഷൻ സമയം: 5 മണി മുതൽ 6 മണി വരെ.
സംഗീത പരിപാടിയിൽ പങ്കെടുക്കുന്നവർ നിർബന്ധമായും കരോക്കെ കൊണ്ടുവരേണ്ടതാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: