പഴശ്ശി ജലാശയത്തിന്റെ ഭാഗമായ പടിയൂർ പൂവം പുഴയിൽ കായംകുളം സ്വദേശി മുങ്ങിമരിച്ചു

കണ്ണൂർ: കായംകുളം സ്വദേശി പഴശ്ശി ജലാശയത്തിന്റെ ഭാഗമായ പടിയൂർ പൂവം പുഴയിൽ മുങ്ങി മരിച്ചു. കല്ലുവയൽ സ്വദേശി വേണു കാട്ടുപറമ്പിലിന്റെ മകൾ ഗായത്രിയുടെ ഭർത്താവ് ശ്യാം (38) ആണ് മരിച്ചത്. വയറിങ്ങ് തൊഴിലാളിയായ ശ്യാം വിവാഹശേഷം കല്ലുവയലിലെ ഭാര്യവീട്ടിലാണ് താമസം. ശ്യാം മുങ്ങി മരിച്ച പൂവം പുഴക്ക് സമീപം ഇയാൾക്കൊരു ബന്ധുവീടുണ്ട് . ജോലി കഴിഞ്ഞ് മറ്റ് മൂന്നു പേരോടൊപ്പം കുളിക്കാനായി പുഴയിൽ എത്തിയതായിരുന്നു. പഴശ്ശി പദ്ധതിയുടെ വെള്ളം കെട്ടി നിൽക്കുന്ന ആഴള്ള കയത്തിൽ അകപ്പെട്ടതാണെന്നാണ് നിഗമനം . കൂടെ ഉണ്ടായിരിക്കുന്നവർ ബഹളം വെച്ചതിനെത്തുടർന്ന് ഓടിക്കൂടിയ നാട്ടുകാർ ഇയാളെ വെള്ളത്തിൽ നിന്നും പുറത്തെടുത്ത് ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണമടയുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. പിതാവ് കരുനാഗപ്പള്ളി ആലുംപീടിക എസ് എൻ ഭവനിൽ ശശീന്ദ്രൻ .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: