ചരിത്രത്തിൽ ഇന്ന്: ഏപ്രിൽ 6

0

(എ.ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ)

International day of sports for development and Peace (UN) (ലോക കായിക ദിനം) .. 1896ൽ ആദ്യ ആധുനിക ഒളിമ്പിക്സ് ആരംഭിച്ചതിന്റെ ഓർമ്മയ്ക്ക്… ഐക്യരാഷ്ട്ര സംഘടനയുടെ ആഭിമുഖ്യത്തിൽ, 2013 മുതൽ ഈ ദിനം ആചരിക്കുന്നു…

US Army day.. 1929 മുതൽ ഇതേ ദിവസം ആചരിക്കുന്നു.. അമേരിക്കൻ ഐക്യ നാടുകൾ ഒന്നാം ലോക മഹായുദ്ധത്തിൽ പങ്കെടുക്കുവാൻ തീരുമാനിച്ചതിന്റെ ഓർമയ്ക്ക്.. അതിന് മുൻപ് മെയ് 1 ആയിരുന്നു അമേരിക്കൻ സൈനിക ദിനം…

International Pillow fight day… തമാശയ്ക്കു വേണ്ടി 2008 ൽ ആരംഭിച്ചു….

World teflon day. 1938 ൽ Dr. Roy Plunkett ടെഫ്ലോൺ കണ്ടു പിടിച്ചതിന്റെ ഓർമക്ക്…

ഇന്ന് ഉപ്പു സത്യാഗ്രഹ ദിനം… 1930 ൽ മഹാത്മജിയും അനുയായികളും ദണ്ഡി കടപ്പുറത്ത് ഉപ്പു കുറുക്കി ബ്രിട്ടീഷ് സർക്കാരിന്റെ ഉപ്പു നിയമത്തെ പരസ്യമായി വെല്ലുവിളിച്ച ദിവസം.. ഉപ്പ് ഒരു സമരായുധമാക്കുന്നതിൽ ഗാന്ധിജി കൈവരിച്ച വിജയം അത്ഭുതാ വഹമായിരുന്നു….

ബി.സി 648- പുരാതന ഗ്രീക്കുകാർ കണ്ടതായി രേഖപ്പെടുത്തിയ ആദ്യ സൂര്യഗ്രഹണം നടന്നു..

1652- ഡച്ച് നാവികൻ ജാൻ വാൻ റിബക്ക് കേപ്പ് ഓഫ് ഗുഡ് ഹോപ്പിൽ റിസപ്ലൈ ക്യാമ്പ് സ്ഥാപിച്ചു. ഇതാണ് ആദ്യ ദക്ഷിണാഫ്രിക്കയിലെ യൂറോപ്യൻ സെറ്റ്‌ൽമെന്റ് .. ഇത്‌ പിന്നീട് കേപ്പ് ടൗൺ പട്ടണമായി മാറി…

1722 – മഹാനായ പീറ്റർ, റഷ്യയിലെ ട്‌സാർ ചക്രവർത്തി, താടിയുള്ളവർക്കു ഏർപ്പെടുത്തിയിരുന്ന നികുതി പിൻവലിച്ചു…

1782.. താക്സിൻ രാജാവ് സ്ഥാനഭ്രഷ്ടനാക്കപ്പെട്ടത്തിനെ തുടർന്ന്

രാമൻ ഒന്നാമൻ തായ്‌ലന്റ് രാജാവായി..

1889- ജോർജ് ഈസ്റ്റ്മാൻ, കൊഡാക് ഫിലിം റോൾ വിൽപന ആരംഭിച്ചു…

1896- ആധുനിക ഒളിമ്പിക്സ് ഗ്രീസിലെ ആഥൻസിൽ തുടങ്ങി.. ആദ്യ സ്വർണം അമേരിക്കയുടെ ജെയിംസ് കനോലി കരസ്ഥമാക്കി…

1909- അമേരിക്കൻ പര്യവേക്ഷകരായ റോബർട്ട് പിയറിയും മാത്യു ഹെൻസണും ഉത്തരധ്രുവത്തിലെത്തുന്ന ആദ്യ വ്യക്തികളായി..

1917- ഒന്നാം ലോക മഹാ യുദ്ധം.. അമേരിക്ക ജർമനിക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു…

1919- സ്വാതന്ത്യ സമര സേനാനികളെ വിചാരണ കൂടാതെ തടവിൽ വക്കാമെന്ന ബ്രിട്ടിഷ് സർക്കാരിന്റെ റൗലറ്റ് നിയമത്തിനെതിരെ രാജ്യവ്യാപകമായ ഹർത്താലും പ്രക്ഷോഭങ്ങളും…

1925- ലോകത്തു ആദ്യമായി പറക്കുന്ന വിമാനത്തിൽ സിനിമ പ്രദർശനം നടത്തി…ബ്രിട്ടീഷ് എയർ വിമാനത്തിൽ ആയിരുന്നു ഈ പ്രദർശനം..

1930- ഉപ്പുസത്യാഗ്രഹത്തിന്റെ രണസ്മരണകൾ ഉയർത്തി മാതൃഭൂമി ദിനപത്രമായി മാറി…

1941- രണ്ടാം ലോക മഹായുദ്ധം.. ജർമനി ഗ്രീസിലേക്കും യുഗോസ്ലാവ്യയിലേക്കും അധിനിവേശം നടത്തി..

1965- വാണിജ്യാടിസ്ഥാനത്തിലുള്ള ആദ്യ ഉപഗ്രഹമായ എർളി ബേർഡ് ( ഇന്റൽ സ്റ്റാറ്റ് 1) ഭൂസ്ഥിര ഭ്രമണപഥത്തിലെത്തി.

1966- മിഹിർ സെൻ, ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഇടയിലുള്ള പാക് സ്ട്രെയ്‌റ്റ് നീന്തി കടന്നു..

1973- പയനിയർ 2 ശൂന്യാകാശ വാഹനം വിക്ഷേപിച്ചു…

1973- സ്വയംവരത്തിലെ അഭിനയത്തിന് പി.ജെ. ആന്റണിയെ ഇന്ത്യയിലെ മികച്ച നടനായി തെരഞ്ഞെടുത്തു.. ഭരത് അവാർഡ് കിട്ടുന്ന ആദ്യ മലയാളിയായി മാറി..

1980 – പോസ്റ്റ് ഇറ്റ് നോട്ട് പാഡുകൾ വിപണിയിൽ ഇറക്കി..

1984- ചരിത്രത്തിൽ ആദ്യമായി 11 പേർ ബഹിരാകാശത്തു …

1991 – അർജന്റീനയുടെ ഡിയാഗോ മറഡോണയെ മയക്കുമരുന്ന് ഉപയോഗിച്ചതിനു ഇറ്റാലിയൻ ഫുട്ബോൾ ലീഗിൽ നിന്നു 15 മാസത്തേക്ക് സസ്‌പെൻഡ് ചെയ്തു

1992- രാഷ്ട്രദീപിക സായാഹ്ന ദിനപ്പത്രം പ്രസിദ്ധീകരണം തുടങ്ങി..

1994 – റുവാണ്ടൻ പ്രസിഡന്റ് Juvénal Habyarimana , ബുറുൻഡ്യൻ പ്രസിഡന്റ് Cyprien  Ntaryamira എന്നിവർ കയറിയ വിമാനം മിസൈൽ ഉപയോഗിച്ചു തകർത്തു… രണ്ടു പേരും കൊല്ലപ്പെട്ടു…

1998- പാക്കിസ്ഥാൻ മധ്യ ദൂര മിസൈൽ പരീക്ഷിച്ചു…

2005 – കുർദിഷ് നേതാവ് ജലാൽ തലബാനി ഇറാഖി പ്രസിഡന്റ് ആയി ചുമതലയേറ്റു…

ജനനം

1520- റാഫേൽ സൻസിയോ – ഫ്രഞ്ച് ചിത്രകാരൻ.. 37 മത് ജന്മദിനത്തിൽ അന്തരിച്ചു…

1815- പന്തനല്ലൂർ മീനാക്ഷി സുന്ദരം പിള്ള. പന്തനല്ലൂർ ഭരതനാട്യ പിതാവ്.. തമിഴിൽ

സ്ഥലപുരാണം എന്ന സാഹിത്യ രൂപം സൃഷ്ടിച്ചു.. 1876 ൽ പട്ടിണിമൂലം മരണപ്പെട്ടതായി പറയപ്പെടുന്നു…

1886 – ഒസ്മാൻ അലി ഖാൻ… ഹൈദരാബാദ് നൈസാം രാജവംശത്തിലെ അവസാന രാജാവ്….

1886- ഡോ എ . ആർ. മേനോൻ.. പ്രഥമ ഇ.എം.എസ് മന്ത്രിസഭയിലെ ആരോഗ്യ മന്ത്രി.. പദവിയിലിരിക്കെ മരണമടയുന്ന ആദ്യ MLA

1890 – ആന്തണി ഫോക്കർ – ഫോക്കർ വിമാന കമ്പനിയുടെ സ്ഥാപകൻ…

1928- ജയിംസ് വാട്സൺ.. അമേരിക്കൻ തൻമാത്രാ ജീവ ശാസ്ത്രജ്ഞൻ.. നോബൽ ജേതാവ്..

1956- ദിലീപ് വെങ്സാർക്കർ… ഇന്ത്യൻ ക്രിക്കറ്റിലെ കേണൽ എന്ന് വിശേഷിപ്പിക്കുന്നു.. ലോർഡ്സിൽ ഹാട്രിക്ക് സെഞ്ച്വറിക്കുടമ..

1956- ശ്രീനിവാസൻ – മലയാള സിനിമാ നടൻ, സംവിധായകൻ… സിനിമ മാധ്യമം വഴി സാമൂഹ്യ വിമർശനത്തിന് തന്റേതായ ശൈലി സ്വീകരിച്ച കണ്ണൂർ സ്വദേശി

ചരമം

1520- റാഫേൽ സൻസിയോ – ഫ്രഞ്ച് ചിത്രകാരൻ..

1829- നീൽ ഹെൻറിക്ക് ആബേൽ.. നോർവീജിയൻ ഗണിത ശാസ്ത്രജ്ഞൻ.. Infinite series ന്റെ ഉപജ്ഞാതാവ്.. ഗണിത ശാസ്ത്രത്തിലെ നോബൽ എന്നറിയപ്പെടുന്ന ആബേൽ പുരസ്കാരം ഇദ്ദേഹത്തിന്റെ സ്മരണക്കാണ്..

1973… കുട്ടിക്കൃഷ്ണ മാരാർ.. മാതൃഭൂമി പത്രാധിപ സമിതി അംഗം. സാഹിത്യ വിമർശകൻ.. ഭാരത പര്യടനം ഉൾപ്പടെ നിരവധി വിമർശന കൃതികൾ രചിച്ചു..

1990- ബി.ടി. രണദിവെ – CITU നേതാവ്. മുഴുവൻ സമയ തൊഴിലാളി പ്രവർത്തകൻ

2011 – സുജാത .. തെന്നിന്ത്യൻ നടി … മലയാള സിനിമയായ ഭ്രഷ്ടിൽ (1978) ചെയ്ത കുറിയേടത്ത് ധാത്രി എന്ന കഥാപാത്രം തലമുറകളായി നില നിൽക്കുന്നതാണ്…

2012 – തോമസ് കിൻകഡെ.. പ്രകാശത്തിന്റെ ചിത്രകാരൻ എന്ന് വിശേഷിപ്പിക്കപ്പെടുന്ന അമേരിക്കൻ ചിത്രകാരൻ…

(സംശോധകൻ… കോശി ജോൺ.. എറണാകുളം)

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading