ലഹരിമാഫിയാ സംഘങ്ങൾക്കെതിരെ പോലീസ് കൂടുതൽ ശക്തമായ നടപടി സ്വീകരിക്കണം;സതീശൻ പാച്ചേനി

ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി രാജീവൻ എളയാവൂരിനെ ആക്രമിച്ചവർക്കെതിരെ വധശ്രമക്കേസ് ചാർജ്ജ് ചെയ്യണമെന്നും ലഹരിമാഫിയ സംഘങ്ങളെ അമർച്ച ചെയ്യാൻ പോലിസ് കൂടുതൽ ജാഗ്രതയോടെ ശക്തമായി ഇടപെടണമെന്നും മുൻ ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി പറഞ്ഞു.

ജില്ലയുടെ നഗര ഗ്രാമ വ്യത്യാസമില്ലാതെ ലഹരി മാഫിയാ സംഘങ്ങൾ തഴച്ച് വളരുകയാണ്. ലഹരിമാഫിയാ സംഘങ്ങളെ അമർച്ച ചെയ്യേണ്ട പോലീസ് പലപ്പോഴും ഉത്തരവാദിത്വങ്ങളിൽ വീഴ്ച വരുത്തുന്നത് കൊണ്ടും ഭരണ സംവിധാനത്തിന്റെ പിന്തുണ ലഭിക്കുന്നത് കൊണ്ടും മാഫിയാ സംഘങ്ങൾ സ്വൈര്യവിഹാരം നടത്തുകയാണ്.

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കാൻ ലഹരി മാഫിയാ സംഘങ്ങളെ അടിച്ചമർത്താൻ അധികൃതർ തയ്യാറാകണമെന്നും രാജിവൻ എളയാവൂരിനെ അക്രമിച്ച ലഹരി മാഫിയാ സംഘത്തിന്റെ കണ്ണികൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും സതീശൻ പാച്ചേനി പ്രസ്താവനയിൽ പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: