കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട.

കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. 9 ലക്ഷം രൂപ വിലമതിക്കുന്ന 190 ഗ്രാം സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. ദുബായിൽ നിന്നും എത്തിയ ഐഎക്‌സ് 1744 വിമാനത്തിൽ എത്തിയ കാസർകോട് ഹൊസ്ദുർഗ് സ്വദേശി ഹമീദിൽ നിന്നുമാണ് സ്വർണം പിടികൂടിയത്. ഇരു കാൽപാദത്തിനടയിൽ ഒളിപ്പിച്ചു വെച്ച നിലയിലായിരുന്നു സ്വർണം. അസിസ്റ്റന്റ് കമ്മീഷണർ ഇ. വികാസ്, സൂപ്രണ്ടുമാരായ എൻസി പ്രശാന്ത്, ജ്യോതിലക്ഷ്മി, ഇൻസ്‌പെക്ടർമാരായ പ്രകാശൻ കൂടപ്പുറം, യുഗൽകുമാർ, മനീഷ് കാത്താന, ജൂബർ ഖാൻ, ഗുർമിത്ത് സിംഗ്, ഹെഡ് ഹവിൽദാർ സിവി ശശീന്ദ്രൻ തുടങ്ങിയവർ കസ്റ്റംസ് സംഘത്തിൽ ഉണ്ടായിരുന്നത്.

അബൂബക്കർ പുറത്തീൽ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: