തലശ്ശേരിയിൽ ആളൊഴിഞ്ഞ പറമ്പിൽ നിന്നും ബോംബ് ഉൾപ്പെടെ നിർമ്മാണസാമഗ്രികൾ പിടിച്ചെടുത്തു

തലശ്ശേരി: തെരഞ്ഞെടുപ്പിൻ്റെ ഭാഗമായി തലശ്ശേരി പോലീസും കണ്ണൂരിൽനിന്നുള്ള ബോംബ് സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ബോംബ് കണ്ടെത്തിയത്. നിയമസഭ തെരഞ്ഞെടുപ്പിൻ്റെ ഭാഗമായി കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ആർ. ഇളങ്കോ യുടെ നേതൃത്വത്തിൽ ജില്ലയിൽ ഒട്ടാകെ പരിശോധനകൾ തുടരുകയാണ്. ഇതിൻ്റെ ഭാഗമായി തലശ്ശേരി മേഖലയിൽ നടത്തിയ പരിശോധനയിലാണ് ആളൊഴിഞ്ഞ പറമ്പിൽ നിന്നും ഒരു സ്റ്റീൽ ബോംബ്, 13 പുതിയ സ്റ്റീൽ കണ്ടെയ്നറുകൾ, ഒരു കിലോഗ്രാം തൂക്കം വരുന്ന ഗൺ പൗഡർ, ആണി, പശ തുടങ്ങിയ നിർമ്മാണസാമഗ്രികൾ കണ്ടെത്തിയത്. തലശ്ശേരി സി.ഐ ഗോപകുമാർ,
എസ്ഐമാരായ എ. അഷ്റഫ്, ജഗജീവൻ, എ.എസ്.ഐ സജീവൻ, കണ്ണൂർ ബോംബ് സ്ക്വാഡ് എസ്ഐമാരായ ടി വി ശശിധരൻ, അജിത്ത്, ബിനീഷ്, ലിനേഷ്, പ്രവീൺ, ശ്രീഗീത് എന്നിവർ ഉൾപ്പെട്ട സംഘത്തിൻറെ നേതൃത്വത്തിലായിരുന്നു പരിശോധന.

വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് സിഐ ഗോപകുമാർ പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: