അഴീക്കോട്:പാലോട്ട് വയലിലെ സ്നേഹസ്പർശം

പാലോട്ട് വയലിലെ ഒരുകൂട്ടം യുവാക്കൾ സംഘടിച്ചു നടത്തുന്ന ജീവകാരുണ്യ സംഘടന ‘സ്നേഹസ്പർശം’ ഉജ്ജ്വലമായ പ്രവർത്തനത്തിലൂടെ നാടിന് അഭിമാനമാകുന്നു.

ശുദ്ധ ജലത്തിന് ക്ഷാമം നേരിടുന്ന പാലോട്ടുവയൽ, ആർ.കെ യു. പി സ്കൂളിൽ, മിനറൽ വാട്ടറും, കൂളറും സമർപ്പിക്കാൻ സ്നേഹസ്പർശത്തിന് കഴിഞ്ഞു.

അതുപോലെതന്നെ അത്യുഷ്ണത്തിൽ കുടിവെള്ളത്തിന് വേണ്ടി നെട്ടോട്ടമോടുന്ന
ഈ സമയം, പാലോട്ടുവയലിലും പരിസരത്തും വാഹന ങ്ങളിൽ കുടിവെള്ളം പരമാവധി വീടുകളിൽ നേരിട്ടെത്തിക്കാൻ
സ്നേഹസ്പർശത്തിന് സാധിച്ചു.

മൂന്നാം ഘട്ടം എന്ന നിലയിൽ കൊടും ചൂടിലും, വരൾച്ചയിലും നമ്മുടെ പരിസരത്തെ ജലാശയങ്ങൾ വറ്റി വരണ്ടുണങ്ങുമ്പോൾ സഹജീവികളെ കൂടി പരിഗണിച്ചു പക്ഷിമൃഗാതികൾക് ജീവൻ നിലനിർത്താൻ വെള്ളം ശേഖരിക്കുന്ന 200 ഓളം മൺ കുടങ്ങൾ വിദ്യാർഥികൾക്ക് അവരുടെ വീടുകളിൽ സ്ഥാപിക്കാൻ നൽകുകയും ചെയ്തു.
അത് കുട്ടികളിൽ മിണ്ടാപ്രാണികളോടുള്ള
സ്‌നേഹവും കരുണയും ഉണ്ടാകാനുള്ള പ്രചോദനമേകി.

ആർ. കെ. സ്കൂളിൽ 6/3/2020 ന് നടന്ന ചടങ്ങിൽ പി .പുഷ്പജ ടീച്ചർ സ്വാഗതം പറഞ്ഞു . മാനേജർ മൈഥിലി ഗോവിന്ദൻ , എം.ജി. സജിത്ത് .സ്നേഹസ്പർശം പ്രസിഡന്റ് ടി. സാജിദ്, ജോയിന്റ് സെക്രട്ടറി, എം.സിയാദ് എക്സിക്യൂട്ടീവ് അംഗങ്ങളായ ഇസ്മായിൽ. വി.കെ.സി, നൗഷാദ് ഇ. പി, ഹാരിസ്, ബാദ്‌ഷാ, മുജീബ് എന്നിവർ സന്നിഹിതരായിരുന്നു. എംപി റഷീദ ടീച്ചർ നന്ദിയും പറഞ്ഞു .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: