‘ആർദ്രം’ പദ്ധതിയിൽ ഉൾപ്പെടുത്തി പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി ഉയർത്തുന്നതിന്റെ ഭാഗമായി നാറാത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾ ഉൽഘാടനം ചെയ്തു

നാറാത്ത്: സംസ്ഥാന സർക്കാർ ‘ആർദ്രം’ പദ്ധതിയിൽ ഉൾപ്പെടുത്തി പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി ഉയർത്തുന്നതിന്റെ ഭാഗമായി നാറാത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് കൺസൽട്ടന്റ് ഏജൻസിയായ കേരള ഇലക്ട്രിക്കൽ & അലൈഡ്സ് (കെൽ) ലിമിറ്റഡ് തയ്യാറാക്കിയ ഒരു കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഉൽഘാടനം നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ശ്യാമള
നിർവ്വഹിച്ചു.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ കെ.റഹ്മത്ത് അദ്ധ്യക്ഷയായിരുന്നു.
വൈസ് പ്രസിഡണ്ട് കാണികൃഷ്ണൻ, ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ അരക്കൻ പുരുഷോത്തമൻ, കെൽ പ്രൊജക്ട് കോ-ഓർഡിനേറ്റർ കെ.സി ഷിജിൻ, മെഡിക്കൽ ഓഫീസർ അഖിൽ ആർ നമ്പ്യാർ എന്നിവർ പ്രസംഗിച്ചു.

ചടങ്ങിൽ സർവ്വകക്ഷി നേതാക്കളായ പി പവിത്രൻ, എൻ. അശോകൻ, ടി.സി ഗോപാലകൃഷ്ണൻ,
കെ.എൻ മുകുന്ദൻ, എം.ടി മുരളി, കെ.പവിത്രൻ,
അബ്ദുൾ സലാം ഹാജി എന്നിവർ പങ്കെടുത്തു.

നിർമ്മാണം പൂർത്തിയായി കുടുംബാരോഗ്യ കേന്ദ്രം പ്രവർത്തന സജ്ജമായാൽ വൈകുന്നേരം 6 മണി വരെ പൊതുജനങ്ങൾക്ക് ഔട്ട് പേഷ്യന്റ് വിഭാഗത്തിന്റെ സേവനം ലഭ്യമാകും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: