മദ്യമൊഴുകുന്ന’ മദ്യനയം നടപ്പിലാക്കിയ സര്‍ക്കാര്‍ അത് വരുന്ന സാമ്ബത്തിക വര്‍ഷവും തുടരുമെന്നതിന്റെ സൂചന

മദ്യം വിളമ്ബാന്‍ ‘കിളിവാതിലുകള്‍’ ഇനിയും തുറക്കും! ത്രീ സ്റ്റാറിനും മുകളിലേക്കുമുള്ള ഹോട്ടലുകളില്‍ അടുത്ത സാമ്ബത്തിക വര്‍ഷവും വിദേശമദ്യമൊഴുകും; ആര്‍ക്കും ബിയര്‍ പാര്‍ലര്‍ തുറക്കാനുള്ള നടപടി തുടരാന്‍ സര്‍ക്കാര്‍; കണ്ണൂര്‍ വിമാനത്താവളത്തില്‍ ഓഹരി നിലനിര്‍ത്താന്‍ 175 കോടി നല്‍കാനും മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം : സംസ്ഥാനത്ത് ‘മദ്യമൊഴുകുന്ന’ മദ്യനയം നടപ്പിലാക്കിയ പിണറായി സര്‍ക്കാര്‍ അത് വരുന്ന സാമ്ബത്തിക വര്‍ഷവും തുടരുമെന്നതിന്റെ സൂചനയാണ് മന്ത്രിസഭാ യോഗത്തില്‍ നിന്നും ഇപ്പോള്‍ ലഭിക്കുന്നത്. നേരത്തെ തന്നെ സംസ്ഥാനത്തെ ത്രീ സ്റ്റാറും അതിന് മുകളിലേക്കുമുള്ള ഹോട്ടലുകളില്‍ വിദേശമദ്യം വിളമ്ബാന്‍ പിണറായി സര്‍ക്കാര്‍ അനുവാദം നല്‍കിയിരുന്നു. ഈ തീരുമാനം തന്നെ അടുത്ത സാമ്ബത്തിക വര്‍ഷവും തുടരുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം..
ഇതോടെ മദ്യം വിളമ്ബാന്‍ കൂടുതല്‍ ‘കിളിവാതിലുകള്‍’ അനുവദിച്ചതും കള്ള്, വിദേശമദ്യം എന്നീ മേഖലകളിലെ കഴിഞ്ഞ സാമ്ബത്തിക വര്‍ഷം നടപ്പാക്കിയ അബ്കാരി നയം ഈ വര്‍ഷവും തുടരും എന്നാണ് മന്ത്രിസഭയില്‍ തീരുമാനമായിരിക്കുന്നത്.

പഴയ നയം തന്നെ തുടരുന്നതോടെ അനുവാദം ചോദിക്കുന്ന ആര്‍ക്കും ബിയര്‍ പാര്‍ലര്‍ അനുവദിക്കുന്ന നടപടിയും തുടരും.
സംസ്ഥാന സര്‍ക്കാരിന് കണ്ണൂര്‍ രാജ്യാന്തര വിമാനത്താവള കമ്ബനിയില്‍ (കിയാല്‍) 35% ഓഹരി നിലനിര്‍ത്തുന്നതിന് 175 കോടി രൂപ ഓഹരി വിഹിതമായി നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു. കിയാലിന്റെ അടച്ചുതീര്‍ത്ത മൂലധനം 1,500 കോടി രൂപയായി പുനര്‍നിശ്ചയിച്ച സാഹചര്യത്തിലാണിത്. കോഴിക്കോട് രാജ്യന്തര വിമാനത്താവളത്തിലെ കാര്‍ പാര്‍ക്കിങ്ങിനാവശ്യമായ 15.5 ഏക്കര്‍ ഭൂമി വ്യവസ്ഥകള്‍ക്കു വിധേയമായി ഏറ്റെടുത്തു നല്‍കാന്‍ തീരുമാനിച്ചു.
കിയാല്‍ സ്വകാര്യവല്‍ക്കരിക്കുകയോ കമ്ബനിയാക്കുകയോ ചെയ്യുകയാണെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ മൊത്തം ലഭ്യമാക്കുന്ന 152.5 ഏക്കര്‍ ഭൂമിയുടെ വിലയ്ക്കു തുല്യമായ ഓഹരി എയര്‍പോര്‍ട്ട്‌സ് അഥോറിറ്റി ഓഫ് ഇന്ത്യ സംസ്ഥാനത്തിനു നല്‍കണമെന്ന വ്യവസ്ഥയോടെയാണു ഭൂമി ഏറ്റെടുക്കുന്നതിനു ഭരണാനുമതി നല്‍കുന്നത്.
അന്നത്തെ കമ്ബോള വിലയ്ക്കനുസരിച്ചായിരിക്കും ഭൂമിയുടെ വില നിശ്ചയിക്കുന്നത്. തമിഴ്‌നാട്ടില്‍ ഗജ ചുഴലിക്കാറ്റില്‍ നാശം വിതച്ച സ്ഥലങ്ങളിലേക്കു ദുരിതാശ്വാസ സാധനങ്ങള്‍ അയച്ച വകയില്‍ ചെലവായ 18.86 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് അനുവദിക്കാനും മന്ത്രിസഭ തീരുമാനിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: