ചേലേരി മുക്കിലുണ്ടായ വാഹനാപകടത്തിൽ കണ്ണാടിപറമ്പ് സ്വദേശിയായ വയോധികൻ മരിച്ചു.

കണ്ണൂർ : ഇന്ന് രത്രി ചേലേരി മുക്കിലുണ്ടായ വാഹനാപകടത്തിൽ കണ്ണാടിപറമ്പ് സ്വദേശിയായ വയോധികൻ മരിച്ചു.

വളവിൽ ചേലേരി നാരായണൻ ആശാരി (75) ആണ് ചേലേരി വൈദ്യർ കണ്ടിയിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ എ.കെ.ജി സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിയന്ത്രണം വിട്ടെത്തിയ ആൾട്ടോ കാർ കാൽനടയാത്രക്കാരനായ നാരായണനെ ഇടിക്കുകയായിരുന്നു. മയ്യിൽ പൊലിസ് സ്ഥലത്തെത്തി. മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ. മക്കൾ : പ്രവീണ്, അരുൺ, പ്രസൂൻ, പ്രിയ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: