NSS ആറളം യുണിറ്റ് അക്ഷരദീപം ഓപൺ ലൈബ്രറി സ്കൂളിന് സമർപ്പിച്ചു

ആറളം: സ്കൂളിലെ വിദ്യാർത്ഥികളുടെ വായന പരിപോഷിപ്പിക്കുന്നതിനായി എൻ എസ് എസ് ജി എച്ച് എസ് എസ് ആറളം യൂണിറ്റ് മുൻകൈയെടുത്ത് നിർവ്വഹിച്ച തുറന്ന വായനശാല സ്കൂളിന് സമർപ്പിച്ചു. പ്രിൻസിപ്പൾ ശ്രീമതി ലാലി യുടെ അദ്ധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽആറളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഷിജി നടുപ്പറമ്പിൽ ഉദ്ഘാടനം നിർവ്വഹിച്ചു. പ്രോഗ്രാം ഒഫീസർ ശ്രീമതി സജിനി ജോർജ് സ്വാഗത ഭാഷണം നടത്തി . വോളണ്ടിയേഴ്സ് സമാഹരിച്ച 150 ലധികം പുസ്തകങ്ങൾ ലൈബ്രറിക്ക് നൽകി . സ്കൂൾ വരാന്തയിൽ എൻ എസ് എസ് വളണ്ടിയേഴ്സ് തന്നെ നിർമിച്ച ഓപൺ ലൈബ്രറിയിൽ നിന്നും ഏതു സമയവം സ്കൂൾ വിദ്യാർത്ഥികൾക്ക് പുസ്തകം ലഭ്യമാകും . അധ്യാപകരായ ശ്രീ ജോസഫ് ഇമ്മാനുവൽ , ശ്രീമതി നിത്യ എ ,ശ്രീമതി മഞ്ജുഷ ,ശ്രീമതി ബിന്ദു പുതിയ കാവിൽ എന്നിവർ പങ്കെടുത്തു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: