ശ്രീകണ്ഠപുരത്തു രണ്ടാംക്ലാസ് വിദ്യാർത്ഥിയെ അമ്മയുടെ കാമുകൻ മദ്യം നൽകി പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി

ശ്രീകണ്ഠപുരം: ശ്രീകണ്ഠപുരത്ത് രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മദ്യം നൽകി പീഢിപ്പിക്കാൻ ശ്രമിച്ചതായി പരാതി. അമ്മയുടെ കാമുകന്‍ മദ്യം നല്‍കി പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി. സംഭവവുമായി ബന്ധപ്പെട്ട് മധ്യവയസ്‌കനെതിരെ പൊലീസ് കേസെടുത്തു. ഉണ്ണികൃഷ്ണനെതിരെയാണ് ശ്രീകണ്ഡാപുരം പൊലീസ് കേസെടുത്തത്.

ഉണ്ണികൃഷ്ണൻ കൂട്ടുകാരനുമൊത്ത് രാത്രി ഓട്ടോയുമായ് പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ ഇയാള്‍ ബന്ധു വീട്ടിലേക്കെന്ന് പറഞ്ഞ് കുട്ടിയേയും അമ്മയേയും കൊണ്ടുപോയി. തുടര്‍ന്ന് മദ്യം നല്‍കി പീഡിപ്പിച്ചതായാണ് പരാതി. അമ്മയും മദ്യലഹരിയിലായിരുന്നുവെന്ന് പെണ്‍കുട്ടി പരാതിയില്‍ പറയുന്നു.

പുറത്തു പറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതിനാല്‍ ഭീതിയോടെയാണ് കുട്ടി കഴിഞ്ഞതെന്നും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം അധ്യാപികയോട് പെണ്‍കുട്ടി സംഭവം പറഞ്ഞതിനെ തുടര്‍ന്നാണ് സ്‌കൂള്‍ അധികൃതര്‍ ചൈല്‍ഡ് ലൈനില്‍ അറിയിച്ചത്. ഇവരുടെ നിര്‍ദ്ദേശ പ്രകാരം രണ്ട് ദിവസം മുൻപ് അമ്മയെ അറസ്റ്റ് ചെയ്തിരുന്നു. ശ്രീകണ്ഠപുരം സി ഐ ലതീഷ് ചന്ദ്രന്റെ നിർദ്ധേശ പ്രകാരം എസ്.ഐ രഘുനാഥ് മറ്റു രണ്ടു പേരേയും ഇന്ന് അറസ്റ്റ് ചെയ്തു പോക്ക്സോ നിയമപ്രകാരവും മദ്യം നൽകിയതിന്റെ പേരിലുമാണ് കേസ് രേഖപ്പെടുത്തിയത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: