വടകരയിൽ ചെങ്കൽ ലോറി നിയന്ത്രണം വിട്ട് ഉണ്ടായ അപകടത്തിൽ കണ്ണൂർ സ്വദേശിയായ ഡ്രൈവർ മരിച്ചു

ഇരിട്ടി: ലോറി നിയന്ത്രണം വിട്ട് സമീപത്തെ വീട്ടിലേക്ക് ഇടിച്ചു കയറി ഉണ്ടായ അപകടത്തിലാണ് ഇരിട്ടി സ്വദേശിയായ ഡ്രൈവർ മരിച്ചത്. ഇരിട്ടി പടിയൂര്‍ പുലിക്കാട് അഴകുംപറമ്പില്‍ വിനോദനാണ് (37) മരിച്ചത്. പരിക്കേറ്റ ക്ലീനര്‍ ബംഗാള്‍ സ്വദേശിയായ തവജു ഇസ്ലാമിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നിര്‍മാണത്തിലിരിക്കുന്ന പാര്‍ക്കോ ഹോസ്പിറ്റലിനു സമീപം ഇന്നു രാവിലെ അഞ്ചരക്കാണ് അപകടം. കണ്ണൂര്‍ ഭാഗത്ത് നിന്ന് ചെങ്കല്ലുമായി പോയ എയ്ചര്‍ ലോറിയാണ് അപകടത്തിൽ പെട്ടത് . ലോറി മരത്തിലിടിച്ച ശേഷം താഴ്ചയിലുള്ള വീട്ടിലേക്ക് ഇടിച്ചു കയറുകയായിരുന്നു. മുറ്റത്ത് നിര്‍ത്തിയ കാറിനും വീടിന്റെ മുന്‍ഭാഗത്തെ ഓട് മേഞ്ഞ മേല്‍ക്കൂരക്കും കേടുപാടുകൾ സംഭവിച്ചു. കാബിനില്‍ കുടുങ്ങിയ വിനോദനെ ഏറെ പണിപ്പെട്ടാണ് അഗ്നിശമന സേനയും പോലീസും നാട്ടുകാരും ചേർന്ന് പുറത്തെടുത്തത് . ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല .

സദ്ഭാവന മണ്ഡപം: നിര്‍മ്മാണ ഉദ്ഘാടനം ഇന്ന് പായം പഞ്ചായത്തിലെ പൂമാനത്ത് നിര്‍മ്മിക്കുന്ന സദ്ഭാവനാ മണ്ഡപത്തിന്റെ നിര്‍മ്മാണോദ്ഘാടനം ചൊവ്വാഴ്ച വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ നിര്‍വഹിക്കും. വീഡിയോ കോണ്‍ഫറന്‍സിലൂടെ നടക്കുന്ന ചടങ്ങില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീല്‍ അധ്യക്ഷനാകും. കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പ്രധാനമന്ത്രി ജന്‍വികാസ് കാര്യക്രം പദ്ധതി പ്രകാരമാണ് സദ്ഭാവനാ മണ്ഡപം നിര്‍മ്മിക്കുന്നത്. ചടങ്ങില്‍ എം പിമാരായ കെ സുധാകരന്‍, കെ കെ രാഗേഷ്, അഡ്വ. സണ്ണി ജോസഫ് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ്, ജില്ലാ കലക്ടര്‍ ടിവി സുഭാഷ്, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

You may have missed

സദ്ഭാവന മണ്ഡപം: നിര്‍മ്മാണ ഉദ്ഘാടനം ഇന്ന് പായം പഞ്ചായത്തിലെ പൂമാനത്ത് നിര്‍മ്മിക്കുന്ന സദ്ഭാവനാ മണ്ഡപത്തിന്റെ നിര്‍മ്മാണോദ്ഘാടനം ചൊവ്വാഴ്ച വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ നിര്‍വഹിക്കും. വീഡിയോ കോണ്‍ഫറന്‍സിലൂടെ നടക്കുന്ന ചടങ്ങില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീല്‍ അധ്യക്ഷനാകും. കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പ്രധാനമന്ത്രി ജന്‍വികാസ് കാര്യക്രം പദ്ധതി പ്രകാരമാണ് സദ്ഭാവനാ മണ്ഡപം നിര്‍മ്മിക്കുന്നത്. ചടങ്ങില്‍ എം പിമാരായ കെ സുധാകരന്‍, കെ കെ രാഗേഷ്, അഡ്വ. സണ്ണി ജോസഫ് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ്, ജില്ലാ കലക്ടര്‍ ടിവി സുഭാഷ്, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

%d bloggers like this: