യുവജന നേതൃപരിശീലന ക്യാമ്പ് എട്ട് മുതൽ

കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയത്തിന് കീഴിലുള്ള നെഹ്‌റു യുവകേന്ദ്രയുടെ നേതൃത്വത്തില്‍ തായംപൊയിൽ സഫ്ദർ ഹാശ്മി സ്മാരക ഗ്രന്ഥാലയത്തില്‍ ഫെബ്രുവരി 8, 9, 10 തീയതികളിൽ ജില്ലാതല യുവജന നേതൃത്വ- വ്യക്തിത്വ വികസന സഹവാസ ക്യാമ്പ് സംഘടിപ്പിക്കുന്നു. 15 നും 29 നും മധ്യേ പ്രായമുള്ള 40 യുവജനങ്ങൾക്കാണ് അവസരം.വ്യക്തിത്വ വികസനം, നേതൃശേഷി, യൂത്ത് ക്ലബ് പ്രവർത്തനം, ഭരണഘടന, സിവിൽ സർവീസ് ജേതാക്കളുമായുള്ള മുഖാമുഖം, അനുഭവങ്ങൾ പങ്കുവെക്കൽ, ട്രാൻസ്‌ജെൻഡേഴ്‌സുമായുള്ള ആശയവിനിമയം, ഫിലിം ഷോ, കലാപരിപാടികൾ തുടങ്ങിയവ ക്യാമ്പിന്റെ ഭാഗമാണ്. വിവിധ മേഖലകളിലെ പ്രമുഖർ ക്ലാസുകൾ നയിക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: