കർഷകരുടെ രണ്ട് ലക്ഷം വരെയുള്ള കാർഷിക കടങ്ങൾ എഴുതിത്തള്ളാൻ മുഖ്യമന്ത്രി തയാറാവണം; മുല്ലപ്പള്ളി

ഇരിട്ടി: കേരളത്തിലെ കർഷകരുടെ രണ്ട് ലക്ഷം വരെയുള്ള കാർഷിക കടങ്ങൾ എഴുതിത്തള്ളാൻ പിണറായി വിജയൻ നയിക്കുന്ന ഇടതുപക്ഷ സർക്കാർ തയ്യാറാവണമെന്ന് കെ പി സി സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു. ജനമഹായാത്രക്ക് ഇരിട്ടിയിൽ നൽകിയ സ്വീകരണയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു മുല്ലപ്പള്ളി. കർഷകരെ പാടേ മറന്ന ഭരണമായിരുന്നു നരേന്ദ്രമോദിയുടേത്. ഭരണത്തിലേറി അഞ്ചുവർഷം തികയ്ക്കാൻ പോകുന്ന മോദി സമസ്ത മേഖലകളെയും തകർത്തു . മോഡി ഇനിയും തിരിച്ചെത്തിയാൽ ഇന്ത്യയിൽ ജനാധിപത്യം പാടേ തകരും. കോടിയേരിക്ക് ആർ എസ്‌ എസ്സിന്റെ മനസ്സാണെന്നും കേസിൽ പെട്ട് മോദിയെ ഭയന്ന് നടക്കുന്ന പിണറായി കേന്ദ്രവുമായി ഒത്തുകളിക്കുകയാണെന്നും , പൂട്ടാൻ ശ്രമം നടക്കുന്ന ദില്ലിയിലെ എ കെ ജി ഭവൻ തിരുവന്തപുരത്തെ എകെജി സെന്ററിന്റെ ഒരു ഫ്രാഞ്ചൈസി സ്ഥാപനം മാത്രമായി മാറിയെന്നും മുല്ലപ്പള്ളി പറഞ്ഞു.
ശ്രീകണ്ഠാപുരത്തെ സ്വീകരണത്തിന് ശേഷം 2 മണിയോടെ ഇരിട്ടിയിൽ എത്തിയ യാത്രയെ ഇരിട്ടി ജുമാസ്ജിദിന് സമീപം വെച്ച് പ്രവർത്തകർ സ്വീകരിച്ചു.
യോഗത്തിൽ പി.കെ. ജനാർദ്ദനൻ അദ്ധ്യക്ഷത വഹിച്ചു. കെ പി സി സി വർക്കിങ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ്, കെ.സി. അബു, ഷാനിമോൾ ഉസ്മാൻ, ശൂരനാട് രാജശേഖരൻ, എം എൽ എ മാരായ സണ്ണി ജോസഫ്, കെ.സി. ജോസഫ്, മറ്റു നേതാക്കളായ കെ. സുരേന്ദ്രൻ, സി.ആർ. ജയപ്രകാശ്, അബ്ദുള്ളക്കുട്ടി, കെ.പി. പ്രഭാകരൻ, തോമസ് വർഗ്ഗീസ്, ചന്ദ്രൻ തില്ലങ്കേരി, പി.കെ. ജനാർദ്ദനൻ, റിജിൽ മാക്കുറ്റി , സണ്ണി മേച്ചേരി തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: