പഴശ്ശിസാഗർ ചെറുകിട ജലവൈദ്യുത പദ്ധതി:  നിർമ്മാണം പുരോഗമിക്കുന്നു

പഴശ്ശി ഇറിഗേഷൻ ഡാമിനു വലതുകരയിലായി ഇരിട്ടി താലൂക്കിലെ പടിയൂർ വില്ലേജിൽ കെ.എസ്.ഇ.ബി സ്ഥാപിക്കുന്ന 7.5 മെഗാവാട്ട് സ്ഥാപിത ശേഷിയുള്ളതും പ്രതിവർഷം 25.16 ദശലക്ഷം യൂണിറ്റ് വൈദ്യുതി ലഭിക്കുന്നതുമായ ചെറുകിട ജലവൈദ്യുത പദ്ധതി നിർമ്മാണം പുരോഗമിക്കുന്നു. പദ്ധതി നിർമ്മാണത്തിനായുള്ള പാറപൊട്ടിക്കൽ പ്രവൃത്തിയുടെ 20% ഇതുവരെ പൂർത്തീകരിച്ചിട്ടുണ്ട്. ഇലക്‌ട്രോമെക്കാനിക്കൽ പ്രവൃത്തികൾക്കായുള്ള ടെണ്ടർ നടപടികൾ പുരോഗമിച്ചു വരികയാണ്. 

പദ്ധതി നടപ്പിലാക്കുന്നതിനായി 2017 ജൂലൈ നാലിനാണ് സർക്കാറിന്റെ അനുമതി ലഭിച്ചത്. 79.85 കോടി രൂപ മതിപ്പു ചെലവു പ്രതീക്ഷിക്കുന്ന പദ്ധതിയുടെ സിവിൽ നിർമ്മാണ പ്രവർത്തനങ്ങൾ ഈറോഡ് ആസ്ഥാനമായ ആർ.എസ് ഡവലപ്‌മെൻറ് ആൻഡ് കൺസ്ട്രക്ഷൻ ലിമിറ്റഡിന് 46.41 കോടി രൂപ അടങ്കൽ തുകയ്ക്ക് നൽകുകയും പ്രാരംഭ പ്രവർത്തനങ്ങൾ 2017 സെപ്റ്റംബറിൽ ആരംഭിക്കുകയും ചെയ്തു. ഡാം സുരക്ഷാ അതോറിറ്റിയുടെ അന്തിമ അനുമതി 2018 മേയിൽ ലഭിക്കുകയും നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു.

 

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: