തൊഴിലുറപ്പ് പദ്ധതിയിലൂടെ  കൂരാറ എൽ പി സ്‌കൂളിന് ഭക്ഷണശാല

ജില്ലയിൽ ആദ്യമായി തൊഴിലുറപ്പ് പദ്ധതിയിലുടെ നിർമ്മിച്ച സ്‌കൂൾ ഭക്ഷണശാല പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ അനൂപ് ഉദ്ഘാടനം ചെയ്തു. കൂരാറ ഗവ എൽ പി സ്‌കൂൡനാണ് തൊഴിലുറപ്പ് പദ്ധതിയിലൂടെ ഭക്ഷണശാല നിർമ്മിച്ചു നൽകിയത്.

സ്‌കൂളിലെ കുട്ടികൾ സ്ഥലപരിമിതി കാരണം വരാന്തയിലിരുന്നായിരുന്നു ഭക്ഷണം കഴിച്ചിരുന്നത്. മൊകേരി ഗ്രാമപഞ്ചായത്ത് ഇക്കാര്യം ബ്ലോക്ക് പഞ്ചായത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയതോടെയാണ് തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി കെട്ടിടം നിർമ്മാണം ആരംഭിച്ചത്. പാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെയും മൊകേരി ഗ്രാമപഞ്ചായത്തിന്റെയും പദ്ധതിയിലുൾപ്പെടുത്തിയാണ് സ്‌കൂളിന്റെ ഡൈനിംഗ്ഹാൾ നിർമ്മാണം പൂർത്തീകരിച്ചത്. 4,32,923 രൂപയാണ് ഇതിനായി വിനിയോഗിച്ചത്. 2018-19 ബ്ലോക്ക് പഞ്ചായത്ത് പ്ലാൻഫണ്ടിലുൾപ്പെടുത്തി 60000 രൂപ ഫർണിച്ചർ വാങ്ങുന്നതിനും അനുവദിച്ചു.

മൊകേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി വിമല,  ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ടി ടി റംല, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സുഗീഷ്, മൊകേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി വത്സൻ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ വി പി ഷൈനി, അബൂബക്കർ ഹാജി, പാനൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സി കെ സുനിൽകുമാർ, സ്‌കൂൾ എച്ച് എം പുരുഷോത്തമൻ കോമത്ത്, പ്രൊജക്ട് ഡയറക്ടർ കെ എം രാമകൃഷ്ണൻ, ബിഡിഒ പി പി സുഭാഷ്, ജോയിന്റ് ബിഡിഒ ഹരിദാസ്, മൊകേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി പി സജിത തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: