കുടുംബശ്രീ ജില്ലാ മിഷൻ സി എക്‌സോ മീറ്റ് നടത്തി

ദീൻ ദയാൽ ഉപാദ്യായ ഗ്രാമീൺ കൗശല്യ യോജന ഡി ഡി യു ജി കെ വൈ യുടെ ഭാഗമായി ജില്ലാ കുടുംബശ്രീ മിഷൻ സി എക്‌സോ മീറ്റ് സംഘടിപ്പിച്ചു.  ഹോട്ടൽ ബ്രോഡ് ബീനിൽ നടന്ന സമ്മിറ്റിൽ വിവിധ കമ്പനികൾ പങ്കെടുത്തു. തൊഴിൽ പരിശീലനം നൽകുന്നതിലൂടെ കമ്പനികൾക്കുണ്ടാവുന്ന ലാഭവും തൊഴിൽ സൃഷ്ടിക്കുന്നതിലൂടെ അവർ ഏറ്റെടുക്കുന്ന സാമൂഹിക ഉത്തരവാദിത്തവും ചർച്ച ചെയ്തു. ഡി ഡി യു ജി കെ വൈയുമായി സഹകരിച്ച് പ്രവർത്തിക്കുന്ന പ്രോഗ്രാം ഇപ്ലിമെന്റിംഗ് ഏജൻസികളായ സെന്റം വർക്ക് സ്‌കിൽസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ഇ സാഫ് സ്മാൾ സ്‌കെയ്ൽ ബാങ്ക്, ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റി തുടങ്ങിയ  ഏജൻസികളിൽ നിന്നുമുള്ള പ്രതിനിധികൾ പദ്ധതി പ്രാവർത്തികമാക്കിയ അനുഭവങ്ങൾ പങ്കുവച്ചു. പദ്ധതിയിലൂടെ പരിശീലനം ലഭിച്ച് ജോലി നേടിയവരും  പരിപാടിയിൽ പങ്കുചേർന്നു. 

          കേന്ദ്ര ഗ്രാമ വികസന മന്ത്രാലയത്തിന്റെ പദ്ധതിയായ ഡി ഡി യു ജി കെ വൈയുടെ പ്രവർത്തനാശയങ്ങൾ കേരളത്തിൽ പ്രാവർത്തികമാക്കുന്നത് കുടുംബശ്രീയിലൂടെയാണ് . ആവശ്യമുള്ളവർക്ക് തൊഴിൽ പരിശീലനം നൽകി അനുയോജ്യമായ തൊഴിൽ നേടാൻ സാഹചര്യം ഒരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഉദ്ഘാടന ചടങ്ങിൽ ജില്ലാ മിഷൻ കോർഡിനേറ്റർ എം സുർജിത് അധ്യക്ഷനായി. പദ്ധതിയുടെ സംസ്ഥാന പ്രോഗ്രാം മാനേജർ ഷിബു എൻ പി പദ്ധതി വിശദീകരണം നടത്തി. അസിസ്റ്റന്റ് ജില്ലാ മിഷൻ കോർഡിനേറ്റർമാർ അഖിലേഷ് സി വി, വാസു പ്രദീപ്, ജില്ലാ പ്രോഗ്രാം ഇൻ ചാർജ്ജ് വിനേഷി പി എന്നിവർ സംസാരിച്ചു. വിവിധ കമ്പനികളുടെയും പ്രോഗ്രാം ഏജൻസികളുടെയും പ്രതിനിധികൾ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: