അഴിയൂർ ചുങ്കത്ത് ലോറിക്ക് തീ പിടിച്ചു

അഴിയൂർ:
വയനാട്ടിൽ നിന്ന് വന്ന ലോറിക്ക് അഴിയൂരിൽ വെച്ച് തീപിടിച്ചു
അഴിയൂർ ചുങ്കത്ത് വെച്ച്
KA. O1Am 2863. നമ്പർ ലോറിയിൽ നിന്നും പുക വരുന്നത് കണ്ട് ഡ്രൈവറും ക്ലീനറും വണ്ടി നിർത്തുകയായിരുന്നു.
ലോറിയുടെ പിൻ ഭാഗം തുറന്നു കൊണ്ട് ലോറിയിൽ ഉണ്ടായിരുന്ന തീ അണക്കാനുള്ള സംവിധാനം ഉപയോഗിച്ച് തീ അണയ്ക്കാനുള്ള ശ്രമം നടത്തി.
നാട്ടുകാരും കൂടെ ചേർന്നു.ഉടനെ മാഹി ഫയർഫോഴ്സിനെ വിളിച്ചു വരുത്തുകയും പെട്ടെന്ന് തന്നെ തീയണക്കുകയും ചെയ്തു.
ഇന്നലെ രാത്രി 10 45 നാണ് സംഭവം.
മാഹി
ഫയർഫോഴ്സ് ഉദ്യോഗസ്ഥന്മാർ
ടി.സുരേന്ദ്രൻ
പി.വിവിനോത്
ശ്രീജിത്ത് വളവിൽ
സി.എച്ച് പ്രേംജി
തുടങ്ങിയവർ ഫയർഫോഴ്സ് സംഘത്തിൽ ഉണ്ടായിരുന്നു.
വയനാട്ടിൽ നിന്നും പ്ലാസ്റ്റിക്കുമായി വന്ന ലോറിയിൽ കെ.എസ്.ആർ.ടി.സി ബസ് ഉരസിയതാണ് തീ പടരാൻ കാരണമെന്ന് ലോറി ഡ്രൈവർ നൗഫൽ പറഞ്ഞു
ചോമ്പാല പോലീസ് സ്ഥലത്ത് എത്തി അന്വേഷണം നടത്തി.