മരം പൊട്ടി വീണ് ആരോഗ്യ പ്രവർത്തകയ്ക്ക് പരിക്ക്

ഇരിട്ടി: ഉളിക്കൽ അട്ടിറഞ്ഞിയിൽ മരം പൊട്ടി വീണ് സ്കൂട്ടിയിൽ സഞ്ചരിക്കുകയായിരുന്ന ആരോഗ്യ പ്രവർത്തകയ്ക്ക് പരിക്ക്. ഉളിക്കൽ കുടുംബാരോഗ്യ കേന്ദ്രത്തിലെ പബ്ലിക്ക് ഹെൽത്ത് നേഴ്‌സ് എൻ. റിഷാനക്കാണ് പരിക്കേറ്റത്. ഇവരെ ഉളിക്കൽ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാവിലെ സ്‌കൂട്ടറിൽ സഞ്ചരിക്കവേ റോഡരികിലെ അടിഭാഗം ദ്രവിച്ച കശുമാവ് റോഡിലേക്ക് പൊട്ടി വീഴുകയായിരുന്നു.