വിദ്യാഭ്യാസ വായ്പ അനുവദിച്ചില്ല ; യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ ബാങ്ക് ഉപരോധിച്ചു.

വിദ്യാഭ്യാസ വായ്പ അനുവദിക്കാത്ത കേരള ഗ്രാമീൺ ബാങ്ക് അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ചെങ്ങളായി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കേരള ഗ്രാമീൺബാങ്കിന്റെ പൊക്കുണ്ടിൽ പ്രവർത്തിക്കുന്ന ചൊറുക്കള ശാഖ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഉപരോധിച്ചു.

മംഗലാപുരത്തെ മെറഡിയൻ കോളേജിൽ ബിക്കോം വിത്ത് ഏവിയേഷൻ കോഴ്സ് പഠിക്കുന്ന നിടുമുണ്ടയിലെ അനുമോൾ ജിസൺന് വിദ്യാഭ്യാസ വായ്പ അനുവദിക്കാത്തതുമായി ബന്ധപ്പെട്ട വിഷയത്തിൽ ആയിരുന്നു ഉപരോധം നടത്തിയത്.

ഉപരോധ സമരത്തിന് യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി സിജോ മറ്റപ്പള്ളി,നിയോജകമണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് കെ പി ലിജേഷ്, ശ്രീകണ്ഠാപുരം നഗരസഭ കൗൺസിലർ വിജിൽ മോഹൻ ,ജംഷീർ ചുഴലി, ചെങ്ങളായി മണ്ഡലം പ്രസിഡന്റ് എ.കെ.വാസു. പ്രദീപൻ പടപ്പിയിൽ, വി.വി.ലിഷ, കെ.പി. ഫമീദ, ഇ.വി. പ്രസന്നൻ . സിനാൻ കെ. ചുഴലി, ഇസ്മയിൽ ശ്രീകണ്ഠപുരം, പി.വി.ജി സൺ, ഷാഫി നിടിയേങ്ങ. അമൽ കൃഷ്ണൻ ,ഷമീൽ കെ. തുടങ്ങിയവർ നേതൃത്വം നല്കി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: