കണ്ണൂരിൽ റിപ്പയർ ചെയ്യാൻ ഏൽപിച്ച വാഹനം തിരികെ എടുക്കാൻ പോയപ്പോൾ മർദ്ദിച്ചതായി പരാതി

കണ്ണൂർ: കണ്ണൂർ കണ്ണോത്തും ചാലിലെ പ്രമുഖ ഇരുചക്ര വാഹന കമ്പനിയുടെ വർക്ക് ഷോപ്പിൽ റിപ്പയർ ചെയ്യാൻ ഏൽപിച്ച വാഹനം തിരികെ എടുക്കാൻ പോയപ്പോൾ മർദ്ദിച്ചതായി പരാതി. അഞ്ചാംപീടിക സ്വദേശിയായ ശ്രീദീപത്തിൽ ദീപക് ലാൽ ആണ് പരാതിക്കാരൻ. 21 നവംബറിലാണ് കേസിനാസ്പദമായ സംഭവം. ശമിൽ, സൗമിത്ത് എന്നിവരാണ് പ്രതികൾ.
ബൈക്ക് ശരിയാക്കി തിരികെ തരുന്നത് താമസം പിടിച്ചത് ചോദ്യം ചെയ്ത യുവവിനെയാണ് ക്രൂരമായി മർദ്ദിച്ചത്. സ്പാനർ ഉപയോഗിച്ച് മർദ്ദിച്ചതായി പ്രതി കണ്ണൂർ ജില്ലാ പോലീസ് മേധാവിക്ക് നൽകിയ പരാതിയിൽ പറയുന്നു. ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തത്. മുൻപും ഇവിടെ സമാനമായ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: