എഴുത്തുകാർ നീതിയുടെ പക്ഷം നിൽക്കണം ; സച്ചിദാനന്ദൻ

നീതിക്ക് നിരക്കാത്ത നിയമങ്ങൾക്കെതിരെ എന്നും പ്രതിരോധം ഉണ്ടായിട്ടുണ്ടെന്ന് കവി സച്ചിദാനന്ദൻ. എടക്കാട് സാഹിത്യ വേദി സംഘടിപ്പിച്ച ലിറ്റററി ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ രൂപം കൊണ്ട പ്രതിരോധത്തിൽ എഴുത്തുകാരും പങ്കുകൊള്ളണം.ഇന്ത്യൻ ജനതയെ വിഭജിക്കാൻ വർഗീയതയെ കൂട്ടുപിടിച്ചിരിക്കുകയാണ്. പല തരത്തിലുള്ള തന്ത്രങ്ങളാണ് വിഭജനത്തിനു വേണ്ടി ഉപയോഗിക്കുന്നത്. വിവേകത്തിന് മുകളിൽ സാങ്കേതികത്വത്തിന് നൽകുന്ന മേൽക്കൊയ്മ ഇന്ന് നില നിൽക്കുകയാണ്. ആത്യന്തികമായി നീതിക്ക് വേണ്ടി നിലനിൽക്കാൻ എഴുത്തുകാർക്ക് സാധിക്കണം. മൂല്യങ്ങൾ ഊട്ടിയുറപ്പിക്കുന്നതിനു സമൂഹം നിലകൊള്ളണമെന്നും സച്ചിദാനന്ദൻ പറഞ്ഞു.എടക്കാട് സാഹിത്യ വേദിയുടെ മൂന്നാം വാർഷിക സമ്മേളനമായ ലിറ്റിററി ഫെസ്റ്റ് 2020 ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.സംഘാടക സമിതി ചെയർമാൻ ഡോക്ടർ എ, വത്സലൻ അദ്ധ്യക്ഷത വഹിച്ചു, അശ്രഫ് ആഡൂർ അവാർഡിന് അർഹമായ കെ.രാമായണം എന്ന കൃതിയുടെ രചയിതാവ് ,പ്രതീപ് നാട്ടുകരക്ക്, സച്ചിദാനന്ദൻ ഉപഹാരം നൽകി. വിവർത്തന സാഹിത്യകാരൻ ഷാഫി ചെറുമാവിലായിയെ ചടങ്ങിൽ ആദരിച്ചു.അവാർഡ് കൃതിയെ ജൂറി ചെയർമാൻ സോമൻ കടലൂർ പരിചയപ്പെടുത്തി, വീരാൻ കുട്ടി,പി.എ.നാസിമുദ്ധീൻ, കെ.വി. സിന്ധു, ടി.കെ. ഡി. മുഴപ്പിലങ്ങാട്, പ്രദീപ് രാമനാട്ടുകര, എം.കെ.അബൂബക്കർ എന്നിവർ സംസാരിച്ചു. സംഘാടക സമിതി ജനറൽ കൺവീനർ, സതീശൻ മോറായി സ്വാഗതവും, പ്രോഗ്രാം കമ്മിറ്റി കൺവീനർ, കെ.ശിവദാസൻ നന്ദിയും പറഞ്ഞു.തുടർന്ന് വിവിധ മത്സരങ്ങളിൽ മികവ് പുലർത്തിയവർക്കുള്ള പുരസ്കാരങ്ങളും നൽകി.
sachidanandan

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: