തിരുവനന്തപുരത്ത് യുവതിയെ കഴുത്തറുത്ത് കൊന്നു

തലസ്ഥാനത്ത് യുവതിയെ കാമുകന്‍ കഴുത്തറുത്ത് കൊന്നു. തിരുവനന്തപുരം കാരക്കോണം സ്വദേശി അഷിതയാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയാണ് കാമുകനായ അനു ആക്രമിച്ചത്. പ്രതിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പെണ്‍കുട്ടിയും യുവാവും തമ്മില്‍ പ്രണയത്തിലായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു. ഇന്ന് രാവിലെ വീട്ടില്‍ എത്തിയ പ്രതി പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊല്ലുകയായിരുന്നു. വീട്ടില്‍ അമ്മയും പെണ്‍കുട്ടിയും മാത്രമാണ് ഉണ്ടായിരുന്നത്.ഇന്ന് രാവിലെ അഷിതയുടെ വീട്ടിലേക്ക് എത്തിയ അനു വീടിന്റെ വാതില്‍ അടച്ച ശേഷം അനുവിന്റെ കഴുത്തറക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ കണ്ടത് ചോരയില്‍ കുളിച്ചു കിടക്കുന്ന യുവതിയേയും യുവാവിനേയുമാണ്. അഷിതയുടെ കഴുത്തറുത്ത ശേഷം സ്വന്തം കഴുത്തും മുറിച്ച്‌ ആത്മഹത്യ ചെയ്യാനുള്ള ശ്രമത്തിലായിരുന്നു അനു. ഇരുവരെയും ആശപത്രിയില്‍ എത്തിച്ചെങ്കിലും പെണ്‍കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല. അനുവിന്റെ നില ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. കൊലയ്ക്ക് പിന്നിലെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: