‘ടൈ ആന്‍ഡ് സാരീ ഡേ’ ; ലിംഗ സമത്വത്തിനായുള്ള മുന്നറ്റം നടത്തി വിദ്യാർത്ഥികൾ

ലിംഗ സമത്വത്തിനായുള്ള നിരവധി മുന്നേറ്റങ്ങള്‍ നമ്മുടെ സമൂഹത്തില്‍ സംഭവിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി പല പ്രക്ഷോഭങ്ങളും അരങ്ങേറിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും ഇതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കാറുണ്ട്. വിദ്യാര്‍ത്ഥികളക്കം ഒട്ടനവധി മേഖലയിലുള്ളവരാണ് ലിംഗ സമത്വത്തിന് വേണ്ടി നിരന്തരം ശ്രമിച്ച് കൊണ്ടിരിക്കുന്നത്. എന്നാല്‍ ഇനിയും ഏറെ അകലെയാണ് ലക്ഷ്യമെന്നതാണ് യാഥാര്‍ഥ്യം.എന്നാല്‍, ഇപ്പോള്‍ പൂനെ ഫെര്‍ഗൂസന്‍ കോളജിലെ ആണ്‍കുട്ടികള്‍ ഈ വിഷയത്തില്‍ ഒരു വലിയ സന്ദേശമാണ് വ്യത്യസ്തമായ മാര്‍ഗത്തിലൂടെ നല്‍കിയിരിക്കുന്നത്. ‘ടൈ ആന്‍ഡ് സാരീ ഡേ’ എന്ന പേരില്‍ നടന്ന ചടങ്ങില്‍ ആണ്‍കുട്ടികള്‍ വ്യത്യസ്ത നിറത്തിലുള്ള സാരി ധരിച്ചാണ് എത്തിയത്. ഇത് ക്യാമ്പസില്‍ ചര്‍ച്ചയായതോടെ ചിത്രം സോഷ്യല്‍ മീഡിയയിലും വൈറലായിരിക്കുകയാണ്. ആകാശ് പവാര്‍, സുമിത് ഹോണ്വാഡ്കര്‍, റുഷികേഷ് സനപ് എന്നീ വിദ്യാര്‍ത്ഥികളാണ് സാരി ഉടുത്ത് വന്നത്. ഇവരുടെ സുഹൃത്തായ ശ്രദ്ധ ദേശ്പാണ്ഡെയുടെ സഹായത്തോടെയാണ് സാരി അണിഞ്ഞത്. എന്തായാലും സാരിയുടുത്ത പുരുഷകേസരികളുടെ ചിത്രങ്ങള്‍ ഇതിനോടകം വൈറലായിക്കഴിഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: