കണ്ണൂരില്‍ ഡി വൈ എഫ് ഐ പ്രവർത്തകനെ വധിക്കാൻ ശ്രമം
കണ്ണൂര്‍: കാനത്തൂരില്‍ ഡി വൈ എഫ് ഐ പ്രവര്ത്തകന് കുത്തേറ്റു. ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം. ഡി വൈ എഫ് ഐ പ്രവര്‍ത്തകനും പള്ളിക്കുന്ന് കാനത്തൂര്‍ ക്ഷേത്രം ക്ലര്‍ക്കുമായ ആനന്ദി (35)നെയാണ് ഒരുസംഘം കുത്തിപ്പരിക്കേല്പിച്ചത്. ക്ഷേത്ര ഓഫിസില്‍ കയറിയായിരുന്നു ആക്രമണം.ഇതിന് പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്നാണ് സിപിഎം ആരോപിച്ചു. ഡിവൈഎഫ്ഐ പള്ളിക്കുന്ന് മേഖലാ കമ്മിറ്റി അംഗംകൂടിയാണ് ആനന്ദ്. വടകര അഴിയൂരില്‍ സിപിഎം പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെയും ബിജെപി ആക്രമണം അഴിച്ചുവിട്ടെന്ന് സിപിഎം ആരോപിച്ചു.