ജെ എൻ യുവിലെ അക്രമം ; വാട്സ് ആപ്പ് സന്ദേശങ്ങൾ പുറത്ത്

ജ​വ​ഹ​ര്‍​ലാ​ല്‍ നെ​ഹ്റു സ​ര്‍​വ​ക​ലാ​ശാ​ല യി​ല്‍ ഞാ​യ​റാ​ഴ്ച ന​ട​ന്ന അ​ക്ര​മ​ങ്ങ​ള്‍ ആ​സൂ​ത്രി​തം. പു​റ​ത്തു​വ​ന്ന വാ​ട്സ്‌ആ​പ്പ് സ​ന്ദേ​ശ​ങ്ങ​ളാ​ണ് സം​ഘ​ര്‍​ഷം ആ​സൂ​ത്രി​ത​മാ​യി ന​ട​പ്പി​ലാ​ക്കി​യ​താ​ണെ​ന്ന് തോ​ന്നി​പ്പി​ക്കു​ന്ന​ത്. ഇ​തു​സം​ബ​ന്ധി​ച്ച്‌ ഒൗ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണം ആ​രി​ല്‍​നി​ന്നു​മു​ണ്ടാ​യി​ട്ടി​ല്ല.ര​ണ്ടു വാ​ട്സ്‌ആ​പ്പ് ഗ്രൂ​പ്പു​ക​ളി​ലാ​ണ് അ​ക്ര​മം ന​ട​ത്തു​ന്ന​തു സം​ബ​ന്ധി​ച്ച്‌ ച​ര്‍​ച്ച​ക​ള്‍ ന​ട​ന്ന​ത്. യൂ​ണി​റ്റി എ​ഗൈ​ന്‍​സ്റ്റ് ലെ​ഫ്റ്റ്, ഫ്ര​ണ്ട്സ് ഓ​ഫ് ആ​ര്‍​എ​സ്‌എ​സ് എ​ന്നി​വ​യാ​യി​രു​ന്നു ഈ ​വാ​ട്സ്‌ആ​പ്പ് ഗ്രൂ​പ്പു​ക​ള്‍. ഈ ​ര​ണ്ടു ഗ്രൂ​പ്പു​ക​ളി​ലും ജെഎന്‍യുവി​ല്‍ അ​ക്ര​മ​ങ്ങ​ള്‍ അ​ഴി​ച്ചു​വി​ടാ​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ള്‍ ന​ട​ന്ന​താ​യി വ്യ​ക്ത​മാ​ണ്. അ​ക്ര​മി​ക​ള്‍​ക്ക് ജെഎന്‍യു​വി​ലേ​ക്ക് എ​ത്താ​നു​ള്ള വ​ഴി​ക​ള്‍​വ​രെ ഗ്രൂ​പ്പി​ല്‍ വി​വ​രി​ക്കു​ന്നു. ജെഎന്‍യു പ്ര​ധാ​ന ഗേ​റ്റി​ല്‍ സം​ഘ​ര്‍​ഷം ഉ​ണ്ടാ​ക്കേ​ണ്ട​തി​നെ കു​റി​ച്ചും പ​റ​യു​ന്നു.ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് ഏ​ഴോ​ടെ​യാ​ണ് ജെഎന്‍യു​വി​ല്‍ ആ​ക്ര​മ​ണം ആ​രം​ഭി​ച്ച​ത്. വ​ടി​ക​ളും മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി അ​ക്ര​മി​ക​ള്‍ വി​ദ്യാ​ര്‍​ഥി​ക​ളെ​യും അ​ധ്യാ​പ​ക​രെ​യും ആ​ക്ര​മി​ച്ചു. കാ​ന്പ​സി​ലെ ഹോ​സ്റ്റ​ലു​ക​ളി​ലും ഗു​ണ്ട​ക​ള്‍ ആ​ക്ര​മ​ണം ന​ട​ത്തി. എ​ന്നി​ട്ടും ചെ​റു​വി​ര​ല്‍ അ​ന​ക്കാ​ന്‍ ഡ​ല്‍​ഹി പോ​ലീ​സ് ത​യാ​റാ​യി​ല്ല. മൂ​ന്നു മ​ണി​ക്കൂ​റോ​ളം അ​ക്ര​മി​ക​ള്‍ ജെഎന്‍യു കാ​ന്പ​സി​ല്‍ അ​ഴി​ഞ്ഞാ​ടി.പ​രി​ക്കേ​റ്റ​വ​രെ കൊ​ണ്ടു​പോ​കു​ന്ന​തി​നാ​യി എ​ത്തി​യ ആം​ബു​ല​ന്‍​സു​ക​ള്‍ അ​ക്ര​മി​ക​ള്‍ അ​ടി​ച്ചു​ത​ക​ര്‍​ത്തു. ഡോ​ക്ട​ര്‍​മാ​രെ​യും ന​ഴ്സു​മാ​രെ​യും ഭീ​ഷ​ണി​പ്പെ​ടു​ത്തി. സ​ബ​ര്‍​മ​തി ഹോ​സ്റ്റ​ലി​നു​ള്ളി​ലും കാ​വേ​രി ഹോ​സ്റ്റ​ലി​നു​ള്ളി​ലും മു​ഖം​മൂ​ടി ധ​രി​ച്ച അ​ക്ര​മി സം​ഘം ക​ട​ന്നു​ക​യ​റി ആ​ക്ര​മ​ണം ന​ട​ത്തി. ഹോ​സ്റ്റ​ല്‍ അ​ടി​ച്ചു​ത​ക​ര്‍​ത്തു. സ്ത്രീ​ക​ള​ട​ക്ക​മു​ള്ള സം​ഘ​മാ​ണ് ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ട്ട​ത്. ചി​ല​ര്‍​ക്ക് നേ​രെ ആ​സി​ഡ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​താ​യും റി​പ്പോ​ര്‍​ട്ടു​ക​ളു​ണ്ട്. മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി എ​ത്തി​യ​ത് എ​ബി​വി​പി പ്ര​വ​ര്‍​ത്ത​ക​രും പു​റ​ത്തു​നി​ന്നു​ള്ള​വ​രു​മാ​ണെ​ന്നാ​ണ് ആ​രോ​പ​ണം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: